കോടഞ്ചേരി ഇടവകയിൽ പോപ്പുലർ മിഷൻ ധ്യാനം വെള്ളിയാഴ്ച സമാപിക്കും
കോടഞ്ചേരി: കോടഞ്ചേരി സെൻ്റ് മേരീസ് ഫൊറോന ഇടവകയിൽ വിൻസെൻഷ്യൻ വൈദികർ നയിക്കുന്ന മൂന്നാമത് പോപ്പുലർ മിഷൻ ധ്യാനം ഇന്ന് നാല് ദിവസം പിന്നിടുന്നു.
സെന്റ് ജോസഫ് നഗർ ( കോടഞ്ചേരി ഹൈസ്കൂൾ),മേരിലാന്റ് (പല്ലാട്ട് ജെയ്സന്റെ ഭവനം),തിരുഹൃദയ നഗർ (പൂളപ്പാറ) എന്നീ മൂന്ന് സെന്ററുകളിലായാണ് ധ്യാനം നടക്കുന്നത്.മൂന്ന് സ്ഥലങ്ങളിലും ആയിരങ്ങൾ ധ്യാനത്തിൽ പങ്കെടുക്കുന്നു
എല്ലാ ദിവസവും രാവിലെ രാവിലെ 5.30 മുതൽ 7 വരെയും വൈകിട്ട് 6:30 മുതൽ 9:30 വരെയാണ് ധ്യാനം.വെള്ളിയാഴ്ച സമാപിക്കും.സമാപന ദിവസമായ ഫെബ്രുവരി 9 വെള്ളിയാഴ്ച വൈകിട്ട് 4:30 ന് പരിഹാര പ്രദക്ഷിണം തുടർന്ന് സമാപന സമ്മേളനം സമാപന സന്ദേശം: മാർ റെമീജിയോസ് ഇഞ്ചനാനിയിൽ (താമരശ്ശേരി രൂപതാധ്യക്ഷൻ) ദിവ്യകാരുണ്യപ്രദക്ഷിണം.
കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/FOZWMk3VRfXDrODLoC0OiN