പശ്ചിമഘട്ട അതിജീവന സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽപ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി

കോടഞ്ചേരി: പശ്ചിമഘട്ട മേഖലയിൽ നിരന്തരമായി ഉണ്ടാകുന്ന കാട്ടുമൃഗ ആക്രമങ്ങളെ തുടർന്ന് സാധാരണക്കാരായ നിരവധി കൃഷിക്കാരുടെ ജീവൻ നഷ്ടപ്പെടുന്ന വാർത്തകൾ നിരന്തരം വന്നു കൊണ്ടിരിക്കുമ്പോൾ ഉത്തരവാദിത്തപ്പെട്ട ഭരണാധികാരികൾ നിസംഗത വെടിഞ്ഞ് ജനോപകാരപ്രദമായ രീതിയിൽ പ്രവർത്തിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും, കൃഷിഭൂമിയും വനഭൂമിയും തമ്മിൽ വേർതിരിക്കുന്ന സോളാർ ഹാങ്ങിഗ് ഫെൻസിങ്ങുകൾ അടക്കമുള്ള സുരക്ഷ സംവിധാനങ്ങൾ കൃത്യമായി നിർമ്മിക്കുകയും പരിപാലിക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും, ഇനിയൊരു സാധാരണക്കാരൻ്റെ ജീവൻ പോലും വന്യമൃഗ ആക്രമണത്തിൽ നഷ്ടപ്പെടാത്ത വിധത്തിൽ കാലോചിതമായ നിയമ സംവിധാനങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയും, ക്രമാതീതമായി വർദ്ധിച്ചിരിക്കുന്ന കാട്ടുമൃഗങ്ങളുടെ വംശവർദ്ധനവിനെ ശാസ്ത്രീയമായി നിയന്ത്രിക്കുന്നതിനുള്ള നടപടികൾ നിയമ സംവിധാനത്തിലൂടെ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും,

പശ്ചിമഘട്ട മേഖലയിൽ അധിവസിക്കുന്ന ജനവിഭാഗങ്ങൾ ജീവിക്കാനുള്ള അവകാശത്തിനായുള്ള പോരാട്ടത്തിന്റെ ഭാഗമായി കോടഞ്ചേരി അങ്ങാടിയിൽഅധികാര വർഗ്ഗത്തിൻറെ കണ്ണുതുറപ്പിക്കുന്നതിനായി മെഴുകുതിരി കത്തിച്ച് പിടിച്ച് കൊണ്ടുള്ള പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിച്ചു.

കെ.എം പൗലോസ് സ്വാഗതം ആശംസിച്ച യോഗത്തിൽ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി അധ്യക്ഷത വഹിച്ചു. പൊതുയോഗത്തിന്റെ ഉദ്ഘാടനം കോഴിക്കോട് ഭദ്രാസന അധിപൻ അഭിവന്ദ്യ പൗലോസ് മോർ ഐറേനിയോസ് ഉദ്ഘാടനം ചെയ്തു.

ഉദ്ഘാടന പ്രസംഗത്തിൽ വന്യമൃഗങ്ങളെ പേടിച്ച് മലയോരത്തെ ജനങ്ങൾ ജീവിക്കേണ്ട സാഹചര്യമാണ് ഇപ്പോൾ ഉള്ളതെന്നും, വന്യജീവി ആക്രമണം മൂലം അനേകർ മരിക്കുന്നു എന്നും അവരുടെ കുടുംബം വലിയ പ്രതിസന്ധിയിൽ ആണെന്നും, വന്യമൃഗങ്ങളുടെ കൃഷി നശിപ്പിക്കൽ കർഷകരെ തകർക്കുന്നു എന്നും, വന്യമൃഗങ്ങൾക്ക് അവരുടെ ആവാസ വ്യവസ്ഥ ഒരുക്കി മനുഷ്യജീവനും കൃഷിക്കും സംരക്ഷണം നൽകണമെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പ്രതിപാദിച്ചു.

പൊതുയോഗത്തിൽ ഡോ.മുഹമ്മദ് അബ്ദുൽ ഹക്കീം അസരി മുഖ്യപ്രഭാഷണം നടത്തി. കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന വികാരി ഫാ. കുര്യാക്കോസ് ഐക്കുളമ്പിൽ, ശ്രീധരൻ പാലാഞ്ചേരി ഇല്ലം, സി കെ കാസിം, ജോർജുകുട്ടി വിളക്കുന്നേൽ, അബ്ദുൽ കഹാർ, ഷിജി ആന്റണി, വിൻസന്റ് വടക്കേമുറി, മാത്യു ചെമ്പോട്ടിക്കൽ, സി. ജെ ടെന്നിസൺ, പി പി ജോയ്, ഷാജു കരിമഠം എന്നിവർ പ്രസംഗിച്ചു.


കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/FktrTGHj9AL6MyGJAzUck3

Sorry!! It's our own content. Kodancherry News©