വന്യജീവി ആക്രമങ്ങൾക്ക് അറുതി വരുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള സ്പെഷ്യൽ ഗ്രാമസഭകൾ 8,9,10 തീയതികളിൽ സംഘടിപ്പിക്കുന്നു
കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ നിരന്തരമായി ഉണ്ടാകുന്ന കാട്ടുമൃഗ അക്രമങ്ങൾക്ക് ശാസ്ത്രീയമായ പരിഹാരം ആവശ്യപ്പെട്ടുകൊണ്ട് 8, 9, 10 തീയതികളിൽ 21 വാർഡുകളിലും സ്പെഷ്യൽ ഗ്രാമസഭകൾ സംഘടിപ്പിക്കുന്നു.

കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിരന്തരമായി പുലിയുടെ സാന്നിധ്യം ശ്രദ്ധയിൽ പെട്ടതിനെ തുടർന്നും ഒന്ന് നാല് ഏഴ് വാർഡുകളിൽ നിരന്തരം ഉണ്ടാകുന്ന കാട്ടാനയുടെയും കുരങ്ങിൻ്റെയും അതിക്രമങ്ങളിൽ പൊറുതിമുട്ടുന്ന കർഷകജനതയ്ക്ക് കൃഷിയിടങ്ങളുടെ സംരക്ഷണത്തിനായും മനുഷ്യജീവൻ പൊലിയാതിരിക്കുവാനും വനംവകുപ്പിന്റെ ഭാഗത്തു ന്ന് കൃഷി ഭൂമിയും വനം ഭൂമിയും വേർതിരിക്കുന്ന ശാസ്ത്രീയമായ അതിർവരമ്പുകൾ നിർമ്മിക്കാൻ ആവശ്യമായ ഫണ്ട് ബജറ്റിൽ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും ആയവ പരിപാലിക്കാൻ ആവശ്യമായ ഉദ്യോഗസ്ഥരെ വനം വകുപ്പിന്റെ വനസംരക്ഷണസമിതിയോ നിയമിക്കണം കർഷകർക്കുള്ള നഷ്ടപരിഹാര തുകകൾ കലോചിച്ചുമായി വർദ്ധിപ്പിക്കണം , കാടു പിടിച്ചു കിടക്കുന്ന കൃഷിയിടങ്ങൾ വെട്ടിത്തെളിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സംഘടിപ്പിക്കുന്ന ഗ്രാമസഭയിൽ മുഴുവൻ ജനങ്ങളും പങ്കെടുക്കണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അലക്സ് തോമസ് ചെമ്പകശ്ശേരി അറിയിച്ചു.
കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/FktrTGHj9AL6MyGJAzUck3