കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ സംരംഭകർക്കായി ലോൺ -ലൈസൻസ് -സബ്സിഡി മേള സംഘടിപ്പിച്ചു

കോടഞ്ചേരി:വ്യവസായ വാണിജ്യ വകുപ്പിന്റെയും കോടഞ്ചേരി പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ കോടഞ്ചേരി പഞ്ചായത്ത് ഹാളിൽ വെച്ച്‌ ലോൺ ലൈസൻസ്, സബ്സിഡി മേള കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു.

വിവിധ തലങ്ങളിൽ കാർഷിക മേഖല ഭീഷണി നേരിടുമ്പോൾ മലയോര മേഖലയുടെ സാമ്പത്തിക സുസ്ഥിരത ഉറപ്പുവരുത്താൻ ചെറുകിട സംരംഭങ്ങൾ തുടങ്ങേണ്ടത് നമ്മുടെ നാടിൻറെ നിലനിൽപ്പിന് വളരെ അത്യാവശ്യമാണെന്നും കാർഷിക മേഖലയിൽ മൂല്യ വർദ്ധിത ഉൽപന്നങ്ങൾ ഉണ്ടാക്കുന്ന പുതുസംരംഭങ്ങൾ ആരംഭിക്കുന്നതിലൂടെ മാത്രമേ ഈ മേഖലയിൽ നിലനിൽക്കാൻ സാധിക്കുകയുള്ളൂ എന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉദ്ഘാടന പ്രസംഗത്തിൽ ഓർമിപ്പിച്ചു.

വൈസ് പ്രസിഡണ്ട് ചിന്ന അശോകന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വാർഡ് മെമ്പർമാരായ ലിസി ചാക്കോ , വസുദേവൻ ഞാറ്റുകാലയിൽ , ഏലിയാമ്മ കണ്ടത്തിൽ ,കേരള ബാങ്ക് മാനേജർ രമേശൻ പി കെ ,എസ് ബി ഐ മാനേജർ ശ്രീജിത്ത് കെ എസ് എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു .

തുടർന്ന് കൊടുവള്ളി ബ്ലോക്കിലെ വ്യവസായ വികസന ഓഫീസർ വിപിൻ ദാസ് പി കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പദ്ധതികളും സേവനങ്ങളും വിവരിക്കുകയും കൂടാതെ ലോൺ സബ്സിഡി ലൈസൻസ് മേളയുടെ പ്രാധാന്യത്തെ കുറിച്ച് വിവരിക്കുകയും ചെയ്തു. തുടർന്ന് ബാങ്കിംഗ് ലിറ്ററ സി കോഡിനേറ്റർ അയോണ ജോർജ് വിവിധ ബാങ്കിംഗ് സേവനങ്ങളെക്കുറിച്ച് സബ്സിഡി സ്കീമുകളെ കുറിച്ച് ക്ലാസ് എടുത്തു.55 പേർ പങ്കെടുത്ത സംരംഭകത്വ മേളയിൽ നാല് പേർക്ക് ലോൺ സാങ്ക്ഷൻ ലെറ്റർ ചടങ്ങിൽ വച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിതരണം നടത്തി.

എസ് ബി ഐ ,ഫെഡറൽ ബാങ്ക് ,കേരള ബാങ്ക് തുടങ്ങിയ ബാങ്കുകളുടെ മാനേജർമാർ വിവിധ സംഭരണ സംരംഭകർക്കായി ബാങ്കുകൾ നൽകുന്ന സബ്സിഡി ലോണുകളെ കുറിച്ച് വിശദീകരിച്ചു. സംരംഭകർക്ക് ബാങ്ക് ഉദ്യോഗസ്ഥരും വ്യവസായി വകുപ്പ് ഉദ്യോഗസ്ഥരുമായി സംസാരിക്കാനും അവരുടെ ആശങ്കകൾ പരിഹരിക്കാനും അവസരം ലഭിക്കുകയും ചെയ്തു. കോടഞ്ചേരി പഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി ശ്രീനിവാസൻ സ്വാഗതവും ഇ ഡി .അർച്ചന നന്ദി അർപ്പിച്ചു.

Sorry!! It's our own content. Kodancherry News©