ലോ മാസ്റ്റ് ലൈറ്റുകൾ ഉദ്ഘാടനം ചെയ്തു

കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ വിവിധ അങ്ങാടികളിൽ സ്ഥാപിച്ച ലോ മാസ്റ്റ് ലൈറ്റുകളുടെ പഞ്ചായത്ത് തല ഉദ്ഘാടന കർമ്മം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി നിർവഹിച്ചു. കോടഞ്ചേരി അങ്ങാടിയിലെ നിരന്നപാറ ജംഗ്ഷനിൽ ആണ് പുതുതായി ലോ മാസ്റ്റ് ലൈറ്റ് നിർമ്മിച്ചത്.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചിന്ന അശോകൻ അധ്യക്ഷത വഹിച്ച യോഗത്തിൽ വാർഡ് മെമ്പർമാരായ ലിസി ചാക്കോ,വാസുദേവൻ ഞാറ്റുകാലായിൽ, സൂസൻ കേഴപ്ലാക്കൽ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധികൾ, വ്യാപാരികൾ എന്നിവർ സംബന്ധിച്ചു.

യൂണിറ്റ് കോഴ്സിന് ഒരു ലക്ഷത്തി നാല്പത്തിയൊമ്പതിനായിരം രൂപ ചിലവിൽ കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ വിവിധ അങ്ങാടികളിലാണ് പത്ത് ലോ മാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചത്. ഗ്രീൻ കോടഞ്ചേരി ക്യാമ്പിന്റെ ഭാഗമായി മാലിന്യം മുക്ത ക്യാമ്പെയിന്റെ ഭാഗമായിക്കൊണ്ടും, കാട്ടുമൃഗ ശല്യങ്ങളിൽ നിന്ന് അറുതി വരുത്തുന്നതിന് ഉള്ള പിന്തുണയായിമാണ് ലോ മാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചിട്ടുള്ളത്.


കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/KHbkrtmucLV6Cefd6xzh5k

Sorry!! It's our own content. Kodancherry News©