കേരളോത്സവം വനിതാ വടംവലി മത്സരത്തിൽ കോടഞ്ചേരി ടീം രണ്ടാം സ്ഥാനം നേടി

സംസ്ഥാന കേരളോത്സവത്തിൽ തിരുവനന്തപുരത്ത് വെച്ച് നടന്ന വനിതകളുടെ വടംവലി മത്സരത്തിൽ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ടീമിന് രണ്ടാം സ്ഥാനം

തിരുവനന്തപുരം: സംസ്ഥാന കേരളോത്സവത്തിൽ തിരുവനന്തപുരത്ത് വെച്ച് നടന്ന വനിതകളുടെ വടംവലി മത്സരത്തിൽ കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ വനിത ടീം അംഗങ്ങൾക്ക് രണ്ടാം സ്ഥാനം . കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ കേരളോത്സവത്തോട് അനുബന്ധിച്ച് നടത്തിയ വനിതകളുടെ വടംവലി മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിലും, കോഴിക്കോട് ജില്ലാ പഞ്ചായത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി സംസ്ഥാന കേരളോത്സവത്തിൽ മത്സരിക്കാൻ യോഗ്യത നേടിയ ഇരൂട് റെഡ് സ്റ്റാർ ടീം രണ്ടാം സ്ഥാനം നേടിയിരിക്കുന്നു.

സംസ്ഥാന കേരളവത്സവത്തിൽ വിവിധ ജില്ലകളിൽ നിന്നുള്ള താരകളുമായി മത്സരിച്ച് രണ്ടാം സ്ഥാനത്തേക്ക് എത്തിയ ടീമിനെ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് അഭിനന്ദിച്ചു.

കോഴിക്കോട് യുവജന ക്ഷേമ ബോർഡ് ജില്ലാ പ്രോഗ്രാം ഓഫീസർ വിനോദ് കൊടുവള്ളി, ബ്ലോക്ക് കോഡിനേറ്റർ അരുൺ എസ്.കെ, ടീമിന്റെ മാനേജർമാരായ അനൂപ് ടി ദാസ് , വിനീഷ് കെ വി , ദീപേഷ്, സുജിത്ത്, മനു, ജിജോ പൗലോസ് എന്നിവരാണ് ഈ വിജയത്തിന്റെ പിന്നിൽ പ്രവർത്തിച്ചത്.


കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/KHbkrtmucLV6Cefd6xzh5k

Sorry!! It's our own content. Kodancherry News©