റിംങ് കമ്പോസ്റ്റ് വിതരണ ഉദ്ഘാടനം നിർവഹിച്ചു
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ 2023 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജൈവമാലിന്യ സംസ്കരണത്തിനായി 25 ലക്ഷം രൂപ മുതൽമുടക്കിൽ 10% ഗുണഭോക്ത വിഹിതത്തോടുകൂടി നടപ്പിലാക്കുന്ന റിംങ് കമ്പോസ്റ്റിൻ്റെ വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി നിർവഹിച്ചു.
വൈസ് പ്രസിഡണ്ട് ചിന്നാ അശോകന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വാർഡ് മെമ്പർമാരായ ലിസി ചാക്കോ , വാസുദേവൻ ഞാറ്റുകാലായിൽ , സിസിലി ജേക്കബ് കോട്ടുപ്പള്ളി ഹരിത കർമ്മ സേനാംഗങ്ങൾ ഗുണഭോക്താക്കൾ എന്നിവർ സംബന്ധിച്ചു .ക്ലീൻ കോടഞ്ചേരി ഗ്രീൻ കോടഞ്ചേരി ക്യാമ്പയിന്റെ ഭാഗമായി ജൈവമാലിന്യ സംസ്കരണത്തിനായി ഗ്രാമപഞ്ചായത്തിലെ 1150 കുടുംബങ്ങൾക്ക് രണ്ടു വീതം റിംങ് കമ്പോസ്റ്റുകളാണ് വിതരണം ചെയ്യുന്നത്.
2000 രൂപ യൂണിറ്റ് കോസ്റ്റ് നിശ്ചയിക്കപ്പെട്ട പദ്ധതിയിൽ ഗുണഭോക്ത വിഹിതമായി 200 രൂപ അടയ്ക്കേണ്ടതാണ്കോടഞ്ചേരി ഗ്രാമപഞ്ചായത്തിനെ സമ്പൂർണ്ണ മാലിന്യമുക്ത ഗ്രാമപഞ്ചായത്ത് ആക്കുന്നതിൻ്റെ ഭാഗമായി ജൈവ അജൈവമാലിന്യങ്ങളുടെ സംസ്കരണത്തിനായി വിവിധങ്ങളായ പരിപാടികളാണ് ആസൂത്രണം ചെയ്തു നടപ്പിലാക്കി വരുന്നത് മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി , വാർഷിക പദ്ധതി , കേന്ദ്ര ആവിഷ്കൃത പദ്ധതികൾ എന്നിവയിൽ നിന്നും ലഭ്യമായ ഫണ്ടുകൾ ഉപയോഗിച്ച് മുഴുവൻ കുടുംബങ്ങൾക്കും ജൈവ മാലിന്യ സംസ്കരണ സംവിധാനങ്ങളും അജൈവ മാലിന്യങ്ങൾ വീട് സന്ദർശനത്തിലൂടെ ശേഖരിച്ച് തരം തിരിച്ച് കയറ്റി അയക്കുന്നതിനുള്ള സംവിധാനങ്ങളും പഞ്ചായത്ത് തലത്തിൽ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഭരണസമിതി ഒരുക്കിയിട്ടുണ്ട് എന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു.