യുഡിഎഫ് കോടഞ്ചേരി മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷനും ഇലക്ഷൻ കമ്മിറ്റി രൂപീകരണവും
കോടഞ്ചേരി:വയനാട് പാർലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ ഗാന്ധിയുടെ ഇലക്ഷൻ കൺവെൻഷനും ഇലക്ഷൻ കമ്മറ്റി രൂപീകരണവും നടത്തി. തിരുവമ്പാടി നിയോജകമണ്ഡലം മുസ്ലിംലീഗ് പ്രസിഡണ്ട് സി കെ കാസിം കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.
യുഡിഎഫ് ചെയർമാൻ കെ എം പൗലോസ് അധ്യക്ഷത വഹിച്ചു. ഡിസിസി വൈസ് പ്രസിഡണ്ട് അന്നമ്മ മാത്യു, ഡിസിസി ജനറൽ സെക്രട്ടറിമാരായ ബാബു പൈക്കാട്ടിൽ, സി ജെ ആന്റണി,കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം സി ജെ ടെന്നിസൺ, തിരുവമ്പാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജോബിഇലന്തൂർ,മുക്കം ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് സിറാജുദ്ദീൻ, കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സണ്ണി കാപ്പാട്ട് മല, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ്, ആർഎസ്പി മണ്ഡലം പ്രസിഡന്റ് വർഗീസ് പുത്തൻപുര, ജില്ലാ പഞ്ചായത്ത് മെമ്പർ അംബിക മംഗലത്ത്,ജോസ് പെരുമ്പള്ളി, യുഡിഎഫ് ട്രഷറർ അബൂബക്കർ മൗലവി,കെ പി മുഹമ്മദ് ഹാജി, ജയ്സൺ മേനാ കുഴി, ജോർജ് മച്ചു കുഴി, കെ.എം ബഷീർ, സജി നിരവത്ത്,ബാബു പട്ടരട്ട് അബ്ദുൽ കഹാർ, ജോസ് പൈക. എന്നിവർ പ്രസംഗിച്ചു.
ഇലക്ഷൻ കമ്മിറ്റി ഭാരവാഹികളായി കെഎം പൗലോസ് ചെയർമാൻ, ജയ്സൺ മേനാക്കുഴി കൺവീനർ, ട്രഷറർ അബൂബക്കർ മൗലവി. എന്നിവരുടെ നേതൃത്വത്തിൽ 1001 അംഗ ഇലക്ഷൻ കമ്മിറ്റി രൂപീകരിച്ചു
കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/KHbkrtmucLV6Cefd6xzh5k