കനലാട് സെക്ഷൻ ഫോറസ്റ്റ് ഹെഡ് ക്വാർട്ടേഴ്സിലേക്ക് പ്രതിഷേധ ജ്വാല നടത്തി
കോടഞ്ചേരി:ബത്തേരി രൂപതയുടെ സാമൂഹ്യ ക്ഷേമ പ്രസ്ഥാനമായ ശ്രേയസ് കോഴിക്കോട് മേഖല ചിപ്പിലിത്തോട് യൂണിറ്റ് സംഘടിപ്പിച്ച വന്യജീവി ആക്രമണ ത്തിനെതിരെയുള്ള പ്രതിഷേധ ജ്വാല ചിപ്പിലി ത്തോട് അങ്ങാടിയിൽ നിന്നും ആരംഭിച്ച് കനലാട് സെക്ഷൻ ഫോറസ്റ്റ് ഹെഡ് ക്വാർട്ടേഴ്സിലേക്ക് പ്രതിഷേധ ജ്വാല നടത്തി.പ്രതിഷേധ ജ്വാലയുടെ ഉദ്ഘാടനം കോടഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി നിർവഹിച്ചു.
മേഖലാ ഡയറക്ടർ ഫാ.തോമസ് മണ്ണി ത്തോട്ടം അധ്യക്ഷത വഹിച്ച യോഗത്തിൽ മനുഷ്യ ജീവന് മൃഗത്തേക്കാൾ വിലയുണ്ടെന്ന് ചിപ്പിലിത്തോട് സെന്റ് മേരീസ് വികാരി ഫാ. ജോണി ആന്റണി ഐനിക്കൽ മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു. വാർഡ് മെമ്പർ റോസിലി മാത്യു ആശംസകൾ അർപ്പിച്ചു കിഫാ ജില്ലാ കോഡിനേറ്റർ ഷെല്ലി ജോസ് തടത്തിൽ മലയോരമേഖലയിലെ കർഷകർ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് സംസാരിച്ചു.മേഖല പ്രോഗ്രാം ഓഫീസർ ലിസി റെജി സ്വാഗതവും യൂണിറ്റ് പ്രസിഡണ്ട് രാജു അമ്പാട്ട് നന്ദിയും അർപ്പിച്ചു. സി. ഒ ജെസ്സി രാജു,ലിനു ജിജീഷ് ചിപ്പിലിത്തോട് യൂണിറ്റ് കമ്മിറ്റി അംഗങ്ങൾ എന്നിവർ റാലിക്ക് നേതൃത്വം നൽകി.