രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധി, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, എംഎം ഹസ്സന്‍, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കളും രാഹുലിനൊപ്പം കല്‍പ്പറ്റയിലെത്തി. വന്‍ സ്വീകരണമാണ് രാഹുല്‍ ഗാന്ധിക്ക് യുഡിഎഫ് പ്രവര്‍ത്തകര്‍ വയനാട്ടിലൊരുക്കിയത്.
കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ, രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, അബ്ബാസലി ശിഹാബ് തങ്ങൾ ഉൾ പ്പെടെയുള്ള നേതാക്കൾ റോ ഡ്ഷോയുടെ ഭാഗമായി. മൂപ്പൈനാട് പഞ്ചായത്തിലെ തല ക്കൽ ഗ്രൗണ്ടിൽ ഹെലികോപ്റ്ററിൽ വന്നിറങ്ങിയ രാഹുൽഗാന്ധി അവിടെ നിന്നും റോഡ് മാർഗം റോഡ് ഷോ ആരംഭിച്ചു കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡി ലെത്തിയത്.ഇവിടെ നിന്നു അഞ്ചു നിയോജക മണ്ഡലങ്ങളിലെ പ്ര വർത്തകരായിരിക്കും റോഡ് ഷോയിൽ പങ്കെടുത്തു.. സുൽ ത്താൻ ബത്തേരി, മാനന്തവാടി എന്നീ നിയോജകമണ്ഡലങ്ങളി ലെ പ്രവർത്തകർ എംപി ഓഫീസ് പരിസരത്ത് നിന്നു പ്രകടന മായെത്തി റോഡ്ഷോയുടെ ഭാ ഗമായി .തുടർന്ന് സിവിൽസ്റ്റേഷൻ പരിസരത്ത് റോഡ് ഷോ അവസാനിപ്പിച്ച ശേഷം വരണാധികാരി കൂടിയായ ജില്ലാകളക്ടർ രേണുരാജിന് രാഹുൽഗാന്ധി നാമനിർദേശ പത്രിക സമർപ്പിച്ചത്.