മോദിയും പിണറായിയും ഒരേ തൂവൽ പക്ഷികൾ മാത്യു കുഴൽനാടൻ എംഎൽഎ

കോടഞ്ചേരി: പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി പിണറായി വിജയനും രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിച്ച് തങ്ങളുടെ അഴിമതികൾ മൂടിവെച്ച് ഇന്ത്യ മുന്നണിക്കും കോൺഗ്രസിനും എതിരെ കുപ്രചരണങ്ങൾ അഴിച്ചുവിട്ട് രാജ്യത്തെ ജനാധിപത്യം അട്ടിമറിച്ച് ഫാസിസം നടപ്പാക്കാനുള്ള സംഘപരിവാർ അജണ്ടക്കും പ്രധാനമന്ത്രിക്കും മുഖ്യമന്ത്രി ഒത്താശ ചെയ്തു അഴിമതി മൂടിവെക്കുവാൻ വേണ്ടിയുള്ള വ്യഗ്രതയിൽ ബിജെപിയെ പ്രീതിപ്പെടുത്താൻ വേണ്ടിയാണ് രാഹുൽഗാന്ധിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ മുഖ്യമന്ത്രി ഉന്നയിക്കുന്നതെന്നും മാത്യു കുഴൽനാടൻ എംഎൽഎ കോടഞ്ചേരിയിൽ ചേർന്ന വയനാട് പാർലമെന്റ് മണ്ഡലം സ്ഥാനാർഥി രാഹുൽ ഗാന്ധിയെ വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മാത്യു കുഴൽനാടൻ എംഎൽഎ.

ചടങ്ങിൽ യുഡിഎഫ് ചെയർമാൻ കെ എം പൗലോസ് അധ്യക്ഷത വഹിച്ചു.. തിരുവമ്പാടി നിയോജകമണ്ഡലം ഇലക്ഷൻ കമ്മിറ്റി ചെയർമാൻ സികെ കാസിം, ഡിസിസി ജനറൽ സെക്രട്ടറി മാരായ ബാബു പൈക്കാട്ടിൽ, സി ജെ ആന്റണി, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോബി ഇലന്തൂർ, ബോസ് ജേക്കബ്,സണ്ണി കാപ്പാട്ടുമല, ടെന്നിസൺ ചാത്തൻകണ്ടം, ജോസ് പെരുമ്പള്ളി, അലക്സ് തോമസ്, കെ.എം ബഷീർ, അബൂബക്കർ മൗലവി, ബാബു പട്ടരാട്ട്, സജി നിരവത്ത് എന്നിവർ പ്രസംഗിച്ചു.


https://chat.whatsapp.com/KHbkrtmucLV6Cefd6xzh5k

Sorry!! It's our own content. Kodancherry News©