പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു
കോടഞ്ചേരി: പൂളപ്പാറ വേളംകോട് റോഡിൽ പൂളപ്പാറ അങ്ങാടിക്ക് സമീപം വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. ഒരാഴ്ചയിൽ അധികമായി വെള്ളം പാഴാവുകയാണ്.
വേനൽ കടുത്തതോടെ പല കുടുംബങ്ങളും കുടിവെള്ള പദ്ധതികളെയാണ് ആശ്രയിക്കുന്നത്. വെള്ളം പാഴാകുന്നതിനാൽ ഉയർന്ന സ്ഥലങ്ങളിലേക്ക് കുടിവെള്ളം എത്താതെ വരുന്നു. എത്രയും പെട്ടെന്ന് ഇത് പരിഹരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
https://chat.whatsapp.com/KHbkrtmucLV6Cefd6xzh5k