കക്കാടംപോയിലിൽ വോട്ട് ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ കത്തി നശിച്ചു

കൂടരഞ്ഞി: കക്കാടംപോയിലിൽ വോട്ട് ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ പൂർണമായും കത്തി നശിച്ചു. പീടികപ്പാറ സ്വദേശി തേനരുവി ജോണും ഭാര്യയും സഹോദരിയും സഞ്ചരിച്ച കാറാണ് കത്തി നശിച്ചത്.

കക്കാടൻ പൊയിലിലെ താഴെ കക്കാട് പാമ്പുംകാവ് വെച്ചായിരുന്നു സംഭവം. കാറിന്റെ മുൻ ഭാഗത്തുനിന്നും പുക കണ്ട ഉടനെ കാർ നിർത്തി കാറിലുണ്ടായിരുന്നവർ ഇറങ്ങി. അൽപ സമയത്തിനകം കാർ പൂർണമായും കത്തി നശിക്കുകയായിരുന്നു. ഡസ്റ്റർ കാറാണ് കത്തി നശിച്ചത്.

Sorry!! It's our own content. Kodancherry News©