പരിസ്ഥിതി ലോല മേഖലയുടെ(ESA) ഫീൽഡ് തല പരിശോധന ആരംഭിച്ചു
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പരിധിയിലെ പരിസ്ഥിതി ലോല മേഖലകളായി (ESA) സംസ്ഥാന കാലാവസ്ഥാ വ്യതിയാന വകുപ്പിലെ ഉദ്യോഗസ്ഥർ തയ്യാറാക്കിയ കെഎംഎൽ ഫൈനലുകൾ ഉൾപ്പെട്ട നെല്ലിപ്പോയിൽ വില്ലേജിലെ ഭൂപ്രദേശങ്ങൾ ഗൂഗിൾ എർത്തിനെയും ജിപിഎസിന്റെയും സാങ്കേതിക സഹായം ഉപയോഗിച്ചുകൊണ്ടുള്ള ഫീൽഡ് തല പരിശോധന ഏഴാം വാർഡ് കൂരോട്ടുപാറയിലെ കണ്ടപ്പംചാലിൽ ആരംഭിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരിയുടെ നേതൃത്വത്തിൽ പ്രദേശവാസികളുടെ സഹകരണത്തോടെയാണ് ഫോറസ്റ്റ് , റവന്യൂ , ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥരുടെ സംയുക്ത നേതൃത്വത്തിൽ പരിശോധന നടത്തിയത്പരിശോധനയിൽ നിർദിഷ്ട ഇ എസ് എ പരിധിയിൽ സ്വകാര്യഭൂമികൾ ഉൾപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്
ആയവ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സംസ്ഥാന കാലാവസ്ഥാ വ്യതിയാന വകുപ്പിലെ സൈന്റിസ്റ്റുകളുമായി കൂടിയാലോചിച്ച് ഉടൻ പരിഹരിക്കുന്നതാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചുറവന്യൂ ഡിപ്പാർട്ട്മെന്റിനെ പ്രതിനിധീകരിച്ച് ബിനു ചാക്കോ,ഫോറസ്റ്റ് ഉദ്യോഗസ്ഥരായ എഡിസൺ.ഇ, ബിജു പി. സി ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥരായ ജൂനിയർ സൂപ്രണ്ട് ബ്രിജേഷ് കുമാർ , ടെക്നിക്കൽ അസിസ്റ്റൻറ് അമൽ തമ്പി , ക്ലർക്ക് ഷംനാദ് എന്നിവർ സംഘിക പരിശോധനയ്ക്ക് നേതൃത്വം നൽകി.
വരുംദിവസങ്ങളിലും കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ നെല്ലിപ്പൊയിൽ കോടഞ്ചേരി വില്ലേജുകളിൽ ഉൾപ്പെടുന്ന ഒന്ന്,നാല്, ഏഴ് വാർഡുകളിൽ ഫീൽഡ് തല പരിശോധന തുടരുന്നതായിരിക്കുംവനാതിർത്തികളിൽ ആയിട്ടുള്ള ആളുകൾ മേൽ പരിശോധനമായി സഹകരിച്ച് ഒരിഞ്ച് റവന്യൂഭൂമി പോലും ഇ എസ് എ പരിധിയിൽ ഉൾപ്പെട്ടിട്ടില്ല എന്ന് ഉറപ്പുവരുത്തേണ്ടതാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു.