കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ ‘വിജയോത്സവം 2024’ പരിപാടി സംഘടിപ്പിച്ചു
കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ 2024 പ്ലസ്ടു പരീക്ഷയിൽ Full A+, Five A+ നേടി ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ മെമൻ്റോ,എൻഡോവ്മെൻ്റ്,ക്യാഷ് അവാർഡ് എന്നിവ നൽകി അനുമോദിച്ചു.
ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പൽ വിജോയി തോമസ് സ്വാഗതം ചെയ്ത പരിപാടിയിൽ സ്കൂൾ മാനേജർ റവ.ഫാ.കുര്യാക്കോസ് ഐക്കൊളമ്പിൽ അദ്ധ്യക്ഷത വഹിച്ചു.കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അലക്സ് തോമസ് ചെമ്പകശ്ശേരി വിജയോത്സവം 2024 പരിപാടി ദീപം തെളിയിച്ച് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.
പ്ലസ്ടു പരീക്ഷയിൽ Full A+,Five A+ നേടിയ വിദ്യാർത്ഥികൾക്ക് മെമൻ്റോയും,സ്കൂൾ ടോപ്പർ,വിഷയാടിസ്ഥാനത്തിൽ മുഴുവൻ മാർക്കും നേടിയവർ,ജീവിതത്തിലെ പ്രതികൂല സാഹചര്യങ്ങളിൽ തളരാതെ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികൾ എന്നിവർക്കാണ് പ്രത്യേകം എൻഡോവ്മെൻ്റുകളും,ക്യാഷ് അവാർഡുകളും നൽകിയത്.മുൻ പ്രിൻസിപ്പൽമാരായ സി.കെ.ദേവസ്യ,ഷിവിച്ചൻ മാത്യു,വിൽസൺ ജോർജ് തുടങ്ങിയവരാണ് എൻഡോവ്മെൻ്റുകൾ ഏർപ്പെടുത്തിയത്.മുൻ പ്രിൻസിപ്പൽ ജോയ്സി ജോസ്,പി.ടി.എ,കെമിസ്ട്രി – ഫിസിക്സ് ടീച്ചേഴ്സ് എന്നിവർ ചേർന്നാണ് ക്യാഷ് അവാർഡുകൾ നൽകിയത്.
കോടഞ്ചേരി വാർഡ് മെമ്പർ വാസുദേവൻ മാസ്റ്റർ,പി.ടി.എ പ്രസിഡൻ്റ് ഷിജോ സ്കറിയ,മുൻ പ്രിൻസിപ്പൽ ഷിവിച്ചൻ മാത്യു,ഹൈസ്ക്കൂൾ ഹെഡ്മാസ്റ്റർ ബിനു ജോസ്,മുൻ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ രമ്യ സി എന്നിവർ ആശംസയറിച്ച് സംസാരിച്ചു.ഉന്നത വിജയത്തിലേക്ക് തങ്ങളെ കൈപിടിച്ചുയർത്തിയ അദ്ധ്യാപകർ,മാനേജ്മെൻ്റ്,പി.ടി.എ എന്നിവർക്ക് നന്ദിയും,കടപ്പാടുമറിയിച്ച് കുമാരി എയ്ഞ്ചലീന മൈക്കിൾ മറുപടി പ്രസംഗം നടത്തി.സ്റ്റാഫ് സെക്രട്ടറി സജി ജെ കരോട്ട് ചടങ്ങിന് ഔദ്യോഗികമായി നന്ദിയറിച്ച് സംസാരിച്ചു.സ്കൂളിലെ അദ്ധ്യാപക – അനദ്ധ്യാപകർ,സ്കൗട്ട്സ് & ഗൈഡ്സ്,എൻ.എസ്.എസ് വിദ്യാർത്ഥികൾ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
https://chat.whatsapp.com/HuBxdYfQOCyEgSavsmcKiD