വായനവാരാചരണത്തിന് തുടക്കമായി
നെല്ലിപ്പൊയിൽ : മഞ്ഞുവയൽ വിമല യു.പി സ്കൂളിൽ പി.എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 മുതൽ ജൂൺ 25 വരെ നീണ്ടുനിൽക്കുന്ന വായനവാരാചരണ പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനം ചെയ്‌തു ഹെസ്മിസ്ട്രസ് ആൻസി തോമസ് അധ്യക്ഷയായുള്ള ചടങ്ങിൽ പി.റ്റി.എ പ്രസിഡൻ്റ് ബിജു കട്ടേക്കുടി നിർവ്വഹിച്ചു. വായനയുടെ പ്രാധാന്യത്തെക്കുറിച്ചും നല്ല വായന ഒരു വ്യക്തിയുടെ ജീവിതത്തിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും അധ്യാപിക അഖില ബാബു കുട്ടികളെ ബോധ്യപ്പെടുത്തി. അധ്യാപികയായ അഞ്ചന മാത്യു കുട്ടികൾക്കായി പുസ്തകപരിചയം നടത്തി. കുമാരി എയ്ഞ്ചൽ ബിനോയി വായനാദിന പ്രതിജ്ഞ ചെല്ലിക്കൊടുത്തു പബ്ലിക്ക് ലൈബ്രറി സന്ദർശനം, ക്ലാസ് ലൈബ്രറിയുടെ നവീകരണം, ഹോം ലൈബ്രറി നിർമ്മാണം, വായനാദിന മുദ്രാവാക്യ രചന, അക്ഷരപയറ്റ്, വായന ദിന ക്വിസ് എന്നിങ്ങനെ വൈവിധ്യങ്ങളായ പരിപാടികളാണ് വായനവാരാചരണത്തിൽ ആസൂത്രണം ചെയ്തിരിക്കുന്നത്. സി.അൽഫോൻസ അഗസ്റ്റിൻ, സി.ജിന തോമസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.