നെല്ലിപ്പൊയിൽ സെന്റ് ജോൺസ് ഹൈസ്കൂളിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു.

കോടഞ്ചേരി :കട്ടിപ്പാറ സാന്ത്വന മദ്യപാനരോഗ ചികിത്സാ കേന്ദ്രവും സെന്റ് ജോൺസ് ഹൈസ്കൂൾ നെല്ലിപ്പൊയിലും സംയുക്തമായാണ് പരിപാടികൾ സംഘടിപ്പിച്ചത്.സ്കൂളിലെ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസിനു ശേഷം ലഹരിവിരുദ്ധ മുദ്രാവാക്യങ്ങളുമായി നെല്ലിപ്പൊയിൽ അങ്ങാടിയിലേക്ക് പ്ലക്കാർഡുകളേന്തി റാലി നടത്തി. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ സ്വാഗതം ആശംസിച്ചത് ഹെഡ്മിസ്ട്രസ് ഷില്ലി സെബാസ്റ്റ്യൻ ആണ്.

കോടഞ്ചേരി എ എസ് ഐ കാസിം എം,സ്വാന്തന മദ്യപാനരോഗ ചികിത്സാലയം ഡയറക്ടർ സിസ്റ്റർ ദീപ്തി, സിസ്റ്റർ വിമല , വാർഡ് മെമ്പർമാരായ റോസമ്മ കയത്തിങ്കൽ, സൂസൻ വർഗ്ഗീസ്, സ്കൂൾ പി ടി എ പ്രസിഡന്റ് വിൽസൺ തറപ്പേൽ,വ്യാപാരി വ്യവസായി പ്രസിഡൻറ് തോമസ് മൂലേ പറമ്പിൽ,വിജയ വായനശാല വൈസ് പ്രസിഡൻറ് ബിജു ഓത്തിക്കൻ, സ്വാന്തന മദ്യപാന ചികിത്സാലയം കോർഡിനേറ്റർ വിപിൻ വർഗ്ഗീസ്, സിസ്റ്റർ സ്വപ്ന തോമസ്, ബീന ജോർജ് എന്നിവർ സംസാരിച്ചു.തുടർന്ന് നെല്ലിപ്പൊയിൽ അങ്ങാടിയിൽ കൈതപ്പൊയിൽ ലിസ കോളേജിലെ സോഷ്യൽ സയൻസ് വിദ്യാർത്ഥികളുടെ ലഹരിവിരുദ്ധ തെരുവ് നാടകം ,സെൻറ് ജോൺസ് ഹൈസ്കൂളിലെ കുട്ടികളുടെ ഫ്ലാഷ് മോബും ഉണ്ടായിരുന്നു.വിവിധ മത്സരങ്ങളുടെ സമ്മാനങ്ങളും വിതരണം ചെയ്തു.

Sorry!! It's our own content. Kodancherry News©