സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, കണ്ണോത്ത് സെന്റ് ആന്റണീസ് സ്കൂൾ, മഞ്ഞുവയൽ വിമല യു.പി സ്കൂൾ, തെയ്യപ്പാറ സെന്റ് തോമസ് യു പി സ്കൂൾ
സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ കോടഞ്ചേരിയിൽ ലഹരി വിരുദ്ധ ദിനാചരണം നടത്തി
സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ കോടഞ്ചേരിയിൽ ലഹരി വിരുദ്ധ ദിനാചരണം നടത്തി. സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് വിദ്യാർഥികൾക്കായി കൈതപ്പൊയിൽ ലിസ കോളേജിലെ സോഷ്യൽ വർക്ക് പി.ജി വിദ്യാർഥികളായ ഷാരോൺ, ബിബിൻ എന്നിവർ ലഹരി ഉപയോഗം ,വ്യക്തികളെയും സമൂഹത്തെയും ദോഷകരമായി ബാധിക്കുന്നതെങ്ങനെയെന്ന് വീഡിയോ പ്രദർശിപ്പിച്ചു കൊണ്ട് വിശദീകരിച്ചു. കുട്ടികളിൽലഹരിക്കെതിരെ അവബോധം വളർത്തുന്നതിന് ലഹരി വിരുദ്ധ പ്രതിജ്ഞ, നാടകം, സംവാദം , റാലിഎന്നിവ സംഘടിപ്പിച്ചു. വ്യക്തിത്വ വികസന ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പരിപാടിയിൽ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ . ഹെലൻ , വൈസ് പ്രിൻസിപ്പൽ .ജിസി പി.ജോസഫ് , വിദ്യാർഥി പ്രതിനിധി ജോയൽ ബിബിൻ എന്നിവർ സംസാരിച്ചു.
കണ്ണോത്ത് സെന്റ് ആന്റണീസ് ഹൈസ്കൂളിൽ ലഹരി വിരുദ്ധ ദിനാചരണം നടത്തി.
കോടഞ്ചേരി:കണ്ണോത്ത് സെന്റ് ആന്റണീസ് ഹൈസ്കൂളിൽ ലഹരി വിരുദ്ധ ദിനാചരണം വിവിധ പരിപാടികളോടെ നടത്തി. സ്കൂൾ പേഴ്സണാലിറ്റി ക്ലബ്, ജാഗ്രത സമിതി, സ്കൗട്ട്, ഗൈഡ്സ് , ജെ ആർ സി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ലഹരി വിരുദ്ധ റാലി, ഫ്ലാഷ് മോബ് എന്നിവ അവതരിപ്പിച്ചു. ഹെഡ്മാസ്റ്റർ റോഷിൻ മാത്യു ഉത്ഘാടനം നിർവഹിച്ച പരിപാടിയിൽ ലഹരി വിരുദ്ധ കയ്യൊപ്പു ശേഖരണം നടത്തുകയും, ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു. സ്കൂൾ ജാഗ്രത സമിതിയുടെ ലഹരി വിരുദ്ധ ലോഗോ പ്രകാശന കർമവും ഈ അവസരത്തിൽ നടത്തുകയുണ്ടായി.കുമാരി ഹെലൻ റോസ് ലഹരി വിരുദ്ധ സന്ദേശം നൽകുകയും, മുഹമ്മദ് ഷാദിൽ ലഹരി വിരുദ്ധ ഗാനം ആലപിക്കുകയും ചെയ്തു. ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ചു നടത്തിയ പോസ്റ്റർ, പ്ലക്കാർഡ്,സ്ലോഗൻ, ലോഗോ നിർമാണ മത്സരത്തിൽ വിജയികളായവർക്കുള്ള സമ്മാനദാനവും ഹെഡ്മാസ്റ്റർ നിർവഹിച്ചു. പേഴ്സണാലിറ്റി ക്ലബ് കൺവീനർ അഞ്ജന ജോസ് സ്വാഗതവും, കോ-കൺവീനർ ആനന്ദ് ജോസ് നന്ദിയും അറിയിച്ചു.
മഞ്ഞുവയൽ വിമല യു.പി സ്കൂളിൽ ലഹരി വിരുദ്ധ ദിനാചരണം നടത്തി.
നെല്ലിപ്പൊയിൽ: സമൂഹത്തെ കാർന്നു തിന്നുന്ന ലഹരിയെന്ന മഹാവിപത്തിനെതിരെ കുരുന്നു മനസ്സുകള ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ മഞ്ഞുവയൽ വിമല യു.പി സ്കൂളിൽ തെളിവുകൾ വ്യക്തമാണ്, പ്രതിരോധത്തിൽ നിക്ഷേപിക്കുക എന്ന പേരിൽ നടന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഹെഡ്മിസ്ട്രസ് ആൻസി തോമസ് അദ്ധ്യക്ഷവഹിച്ച ചടങ്ങിൽ പി.റ്റി.എ പ്രസിഡൻ്റ് ബിജു കട്ടേക്കുടി ഉദ്ഘാടനം ചെയ്തു. അദ്ധ്യാപക പ്രതിനിധി ഡയസ് ജോസ് ലഹരി ഉപയോഗങ്ങളുടെ ദൂഷ്യവശങ്ങളെക്കുറിച്ച് കുട്ടികള ബോധവാൻമാരാക്കുകയും ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളാവുന്നതിൻ്റെ അനിവാര്യത ഓർമ്മപ്പെടുത്തുകയും ചെയ്തു. സ്കൂളിലെ മുഴുവൻ കുട്ടികളും ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുകയും ലഹരി വിരുദ്ധ റാലിൽ പങ്കാളികളാവുകയും ചെയ്തു. ദിനാചരണം പൂർണ്ണമായും ഉൾകൊള്ളുന്ന തരത്തിൽ പ്ലക്കാർഡ് നിർമ്മാണം , മുദ്രാവാക്യനിർമ്മാണം, പതിപ്പ് നിർമ്മാണം തുടങ്ങിയ വിവിധ മത്സരങ്ങൾ നടത്തി. അധ്യാപികമാരായ സി. അൽഫോൻസ അഗസ്റ്റിൻ, സി. ജിന തോമസ്, അഞ്ചന മാത്യു എന്നിവർ നേതൃത്വം നൽകി.
തെയ്യപ്പാറ സെന്റ് തോമസ് യു പി സ്കൂളിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു
തെയ്യപ്പാറ: തെയ്യപ്പാറ സെന്റ് തോമസ് യു പി സ്കൂളിൽ ലഹരി വിരുദ്ധ ദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു. ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ചു ഹെഡ്മിസ്റ്റ് ബിന്ദു ജോർജ്ജിൻ്റെ അധ്യക്ഷതയിൽ കുട്ടികൾക്ക് ഷിബു ഓതറുകുന്നേൽ ബോധവൽക്കരണ ക്ലാസ്നടത്തി.തുടർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞ, പോസ്റ്റർ നിർമ്മാണം. പ്രസംഗ മൽസരങ്ങൾ എന്നിവ നടത്തി .ഷാരോൺ ട്രീസയുടെ നന്ദിയോടെ യോഗം അവസാനിച്ചു.
വേളംകോട് സെന്റ് ജോർജ്ജസ് ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ദിനാചരണം നടത്തി.
വേളംകോട് സെന്റ് ജോർജ്ജസ് ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ദിനാചരണം നടത്തി.എൻ എസ് എസ് വോളന്റീയർ ലീഡർ ലിയ ജോസഫ് ലഹരി വിരുദ്ധ ദിന സന്ദേശം നൽകി. ആൻ മരിയ കെ ബൈജു വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.എൻഎസ്എസിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി ‘ജീവിതമാണ് ലഹരി’എന്ന വിഷയത്തിൽ പ്രസംഗമത്സരം സംഘടിപ്പിച്ചു. കെവിൻ റോയ് ,സഞ്ജയ് പീറ്റർ (+1 സയൻസ്) എന്നിവർ ഒന്നാം സ്ഥാനവും നിഹിത വിജയൻ (+2 സയൻസ്) രണ്ടാം സ്ഥാനവും നിവിയ ബിനു (+1 കൊമേഴ്സ് ) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.എൻഎസ്എസ് വോളന്റീയേഴ്‌സ് പ്രോഗ്രാം ഓഫീസർ സ്മിതാ കെ, അദ്ധ്യാപകർ , പ്രിൻസിപ്പൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
നെല്ലിപ്പൊയിൽ സെൻ്റ് തോമസ് എൽ.പി സ്കൂളിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു
കോടഞ്ചേരി : നെല്ലിപ്പൊയിൽ സെൻ്റ് തോമസ് എൽ.പി സ്കൂളിൽ ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു. സ്കൂൾ പ്രധാന അധ്യാപിക വി.എസ് നിർമ്മല ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റൻ്റ് അനു മത്തായി അധ്യക്ഷത വഹിച്ചു. ലഹരി വിരുദ്ധ സന്ദേശം,ലഹരിവിരുദ്ധ പ്രതിജ്ഞ,ലഹരിക്കെതിരെ കയ്യൊപ്പ്,പോസ്റ്റർ പ്രദർശനം എന്നിവ സംഘടിപ്പിച്ചു. അധ്യാപകരായ സ്റ്റെഫി ബെന്നി, ലാബി ജോർജ്ജ് ജോൺ,ഷഹീൻ എന്നിവർ നേതൃത്വം നൽകി.