കെ.എസ്.ആർ.ടി.സി ഡ്രൈവിങ് സ്കൂൾ സംസ്ഥാനതല ഉദ്ഘാടനം നടത്തി

സ്വകാര്യമേഖലയേക്കാൾ കുറഞ്ഞ നിരക്കിൽ ഡ്രൈവിങ് പഠിപ്പിക്കാൻ ലക്ഷ്യമിട്ട് തുടങ്ങിയ കെ.എസ്.ആർ.ടി.സി ഡ്രൈവിങ് സ്കൂകൂളിൻ്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരത്ത് ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാർ, കടകംപള്ളി സുരേന്ദ്രൻ എന്നിവർ പങ്കെടുത്ത ചടങ്ങിൽ വീഡിയോ കോൺഫറൻസ് വഴിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ചത്.

കാർ ഡ്രൈവിങ് പഠിക്കാൻ 9000 രൂപയാണ് ഫീസ്. ഇതേ നിരക്കാണ് ഹെവി ഡ്രൈവിങ് പരിശീലനത്തിനും. ഇരുചക്രവാഹനങ്ങൾക്ക് 3500 രൂപ. ഗിയർ ഉള്ളതും ഇല്ലാത്തതുമായ ടുവീലറിന് ഒരേ നിരക്കാണ് ഈടാക്കുന്നത്. കാറും ഇരുചക്രവാഹനവും ചേർത്ത് 11,000 രൂപയ്ക്ക് പ്രത്യേക പാക്കേജുണ്ട്.

സ്വകാര്യ സ്ഥാപനങ്ങളേക്കാൾ 40 ശതമാനംവരെ ഇളവ് നൽകിയിട്ടുണ്ട്. ഹെവി ഡ്രൈവിങ് പരിശീലനത്തിനു സ്വകാര്യ സ്ഥാപനങ്ങൾ 15,000 രൂപ ഈടാക്കുന്നുണ്ട്. കാർ ഡ്രൈവിങ്ങിന് 12,000 മുതൽ 14,000 വരെയാണ് നിരക്ക്. ഇരുചക്രവാഹനങ്ങൾക്ക് 6000 രൂപ ഫീസ് വാങ്ങുന്നുണ്ട്. ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം സംബന്ധിച്ച് ഡ്രൈവിങ് സ്കൂൾ ഉടമകളും സർക്കാരും തമ്മിൽ തർക്കം നടക്കുന്നതിനിടെയാണ് കെ.എസ്.ആർ.ടി.സി. ഡ്രൈവിങ് സ്കൂളുകൾ ആരംഭിക്കുന്നത്

Sorry!! It's our own content. Kodancherry News©