കോടഞ്ചേരി പഞ്ചായത്ത് ക്വിസ് മത്സരം ഇരട്ട നേട്ടത്തിളക്കത്തിൽ മഞ്ഞു വയൽ വിമല യു.പി. സ്കൂൾ
കോടഞ്ചേരി ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നട ത്തിയ പഞ്ചായത്ത് തല വായനക്വിസിൽ മഞ്ഞു വയൽ വിമല യു.പി സ്കൂൾ വിദ്യാർത്ഥികളായ ക്രിസ്റ്റീന നെൽസണും ആൻസൻ തോമസും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.
പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ചിന്ന അശോകൻ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. വിജയികളെ അധ്യാപകരും രക്ഷിതാക്കളും അഭിനന്ദിച്ചു