പി.റ്റി.എ ജനറൽബോഡി യോഗവും ബോധവൽക്കരണക്ലാസ്സും നടത്തി
നെല്ലിപ്പൊയിൽ : മഞ്ഞു വയൽ വിമല യു പി സ്കൂളിൽ രക്ഷിതാക്കൾക്കായി ട്രെയിനിംഗ് പ്രോഗ്രാം സംഘടിപ്പിച്ചു. കോഴിക്കോട് മോഡൽ ഹയർസെക്കഡറി സ്കൂൾ ഇംഗ്ലീഷ് അദ്ധ്യാപകൻ ജോബി ജോസഫ് ക്ലാസ്സ് നയിച്ചു. കുട്ടികളെ നല്ല രീതിയിൽ വളർത്തിക്കൊണ്ടുവരാനായി രക്ഷിതാക്കൾ സ്വീകരിക്കേണ്ട വിവിധ ജീവിതരീതികൾ, സൈക്കോളജിക്കൽ ഇടപെടലുകൾ എന്നിവയെക്കുറിച്ച് അദ്ദേഹം വിശദമാക്കി. രക്ഷിതാക്കൾ അവരുടെ സമീപനവും രീതികളും കുട്ടികളുടെ ശാരീരിക മാനസിക വളർച്ചക്കനുയോജ്യമായ വിധം ക്രമീകരിക്കേണ്ടതെങ്ങനെയെന്ന് വിവിധ ഉദാഹരണങ്ങളിലൂടെ ചൂണ്ടികാട്ടി. ക്ലാസ്സ്ഏറെ ആസ്വാദ്യകരവും വിജ്ഞാനപ്രദവും ആയിരുന്നു എന്ന് പങ്കെടുത്ത രക്ഷിതാക്കൾ അഭിപ്രായപെട്ടു. തുടർന്ന് നടന്ന ജനറൽബോഡി മീറ്റിംഗിൽ ബിജു കാട്ടേക്കുടിയിൽ തുടർച്ചയായി മൂന്നാം വർഷവും PTA പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു. MPTA പ്രസിഡന്റ് ആയി സൗമ്യ ജോമോനും, വൈസ് പ്രസിഡന്റ് ആയി ജിനേഷ് കുര്യനെയും തിരഞ്ഞെടുത്തു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് ആൻസി തോമസ് സ്കൂളിന്റെ 2024-25 വർഷത്തെ പ്രവർത്തനങ്ങൾ എങ്ങനെയൊക്കെ ഫലപ്രദമാക്കാമെന്ന് വിശദീകരിച്ചു. സ്റ്റാഫ് സെക്രട്ടറി അനുപമ, സീനിയർ അസിസ്റ്റന്റ് സിസ്റ്റർ അൽഫോൻസ് എന്നിവർ സംസാരിച്ചു.