പെൻഷൻ മസ്റ്ററിങ് അറിയിപ്പ്
പെൻഷൻ മസ്റ്ററിങ് അറിയിപ്പ്:- തോട്ടുമുഴി അങ്ങാടിയിൽ ക്യാമ്പ് 06-07-2024 ശനിയഴ്ച രാവിലെ 7.30 am മുതൽ 12 pm വരെ. തൊട്ടുമുഴി : പെൻഷൻ മസ്റ്ററിങ്ങിന്റെ ഭാഗമായി കോടഞ്ചേരി പഞ്ചായത്തിൽ ഇത് വരെ മസ്റ്ററിങ് ചെയ്യാത്ത ആളുകൾക്ക് ശനിയാഴ്ച രാവിലെ (06 – 07- 2024) തൊട്ടുമുഴി അങ്ങാടി വെച്ച് ക്യാമ്പ് നടത്തുന്നു. രാവിലെ 7.30 മണി മുതൽ 12pm വരെ മസ്റ്ററിങ് ചെയ്യുന്നതിന് ഉള്ള സൗകര്യം ലഭ്യമാണ്. മേൽപ്പറഞ്ഞ ഇതേ സൗകര്യം വെള്ളിയാഴ്ച (05-07-2024)രാവിലെ 7.30am മുതൽ 11.30am വരെ,ഞായറാഴ്ച (07-07-2024) മരിയൻ ഓഡിറ്റോറിയത്തിൽ വച്ച് 9.00am to 12pm വരെ ഉണ്ടായിരിക്കുന്നതാണ്.
മൈക്കാവ് അക്ഷയ കേന്ദ്രത്തിൽ എല്ലാ ദിവസവും പെൻഷൻ മസ്റ്റ്റിംഗ് സൗകര്യം ലഭ്യമാണ്.ക്യാമ്പിൽ രാവിലെ തന്നെ എത്തിച്ചേരുവാൻ എല്ലാവരും ശ്രമിക്കേണ്ടതാണ്.നിലവിൽ പെൻഷൻ ലഭിച്ചു കൊണ്ടിരിക്കുന്ന ആളുകൾ പെൻഷൻ തുടർന്ന് ലഭിക്കുവാനായി മസ്റ്ററിങ് നിർബന്ധമായും ചെയ്യേണ്ടതാണ്.
കണ്ണോത്ത് അക്ഷയ കേന്ദ്രം. ഭിന്നശേഷി – വയോജന ങ്ങൾക്ക് പ്രത്യേക പെൻഷൻ മസ്റ്ററിങ്ങ് കൗണ്ടർ ഒരുക്കി. 2023 ഡിസംബർ 31 വരെ പെൻഷൻ അനുവദിച്ച എല്ലാ ഗുണഭോക്താക്കളും 25-06-2024 മുതൽ 24.08.2024 വരെയുള്ള കാലയളവിൽ നിർബന്ധമായും പെൻഷൻ മസ്റ്ററിംങ്ങ് ചെയ്യണം. രാവിലെ 7.30am മുതൽ 5.30 വരെ അക്ഷയ സേവനം ലഭ്യമാണ്.
നിലവിൽ പെൻഷൻ ലഭിച്ചു കൊണ്ടിരിക്കുന്ന മുന്നെ മസ്റ്ററിംഗ് ചെയ്ത എല്ലാ ഗുണഭോക്താക്കളും തങ്ങളുടെ പെൻഷൻ തുടർന്ന് ലഭിക്കുന്നതിനായി ഈ കാലയളവിൽ പെൻഷൻ മസ്റ്ററിംഗ് ചെയ്യണ്ടേതാണ്.പെൻഷൻ മസ്റ്ററിങ്ങ് ചെയ്യാനായി സന്ദർശിക്കുക. അക്ഷയ ഇ സെൻ്റർ. കോൺഗ്രസ് ഭവൻ (താഴത്തെ നില) , വായനശാലക്ക് പിൻവശം, കണ്ണോത്ത്