ഇൻ്റർനാഷണൽ കയാക്കിങ് ഫെസിലിറ്റേഷൻ സെന്ററിന്റെ പ്രവര്‍ത്തന ഉദ്ഘാടനം ഞായറാഴ്ച(07/07/24) മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കും
കേരളത്തിലെ ജലസാഹസിക വിനോദത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ പുലിക്കയത്ത് കേരള സർക്കാർ സ്‌ഥാപിച്ച ടൂറിസം ഫെസിലിറ്റേഷൻ സെൻ്ററിൻ്റെ പ്രവർത്തന ഉദ്ഘാടനം 2024 ജൂലൈ മാസം 7-ാം തീയതി ഉച്ചയ്ക്ക് 12.30 ന് എം.എൽ.എ. ലിന്റോ ജോസഫിൻ്റെ അധ്യക്ഷതയിൽ ടൂറിസം/പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് നിർവ്വഹിക്കുന്നു.
കോഴിക്കോട് ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ജെല്ലിഫിഷ് വാട്ടർ സ്പോർട്‌സും ടൂറിസം വകുപ്പും സംയുക്തമായാണ് സെൻ്ററിൻ്റെ പ്രവർത്തനം നടത്തുന്നത്.ഇവിടെ വിദഗ്‌ധ പരിശീലകരുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള വൈറ്റ് വാട്ടർ കയാക്കിങ് കോഴ്‌സ് / പരിശീലനം, റാഫ്റ്റിങ്, റെസ്ക്യൂ കോഴ്സ് എന്നിവയും, കൂടാതെ വിദേശ രാജ്യങ്ങളിൽ പ്രചാരത്തിലുള്ള പാക്ക് റാഫ്റ്റിംഗിനും പരിശീലനത്തിനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്.
2023 ലെ മലബാർ റിവർ ഫെസ്‌റ്റിവല്ലിൻ്റെ മാധ്യമ അവാർഡ് വിതരണവും ഇതിനോടൊപ്പം ടൂറിസം /പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് നിർവ്വഹിക്കുന്നു.