പൂളവള്ളി പൂളപ്പാറ റോഡിൽ യാത്ര ദുഷ്കരം ആകുന്നു.
കോടഞ്ചേരി: പൂളവള്ളി പൂളപ്പാറ റോഡിൽ അപകടാവസ്ഥയിലായിരുന്ന കലുങ്ക് ഉയർത്തി പുതുക്കി പണിതിട്ട് ഒരു വർഷവും മൂന്നുമാസവും കഴിഞ്ഞിരിക്കുന്നു. വേറൊരു കരാറുകാരൻ അനുബന്ധ റോഡിന്റെ സംരക്ഷണഭിത്തിയുടെ പണി പൂർത്തിയാക്കിയിട്ട് ഏഴു മാസത്തോളമായിരിക്കുന്നു.

കലുങ്ക് നിർമ്മിച്ച കരാറുകാരൻ നാട്ടുകാരുടെ അഭ്യർത്ഥന മാനിച്ച് കലുങ്കിന്റെ ഇരുഭാഗത്തും സ്വന്തം ചിലവിൽ അന്ന് കോറിവേസ്റ്റ് നിരത്തി ഗതാഗത യോഗ്യമാക്കിയിരുന്നു.
നാല് സ്കൂൾ ബസുകളും ഒരു സ്വകാര്യ ബസ്സും മറ്റു നിരവധി വാഹനങ്ങളും, കാൽനട യാത്രക്കാരും വിദ്യാർത്ഥികളും സഞ്ചരിച്ചിരുന്ന ഈറോഡ് ഇപ്പോൾ ചെളിക്കുളം ആയിരിക്കുകയാണ്. എത്രയും പെട്ടെന്ന് പണി തീർക്കുവാൻ താമസമാകുന്ന നൂലാമാലകൾ ഒഴിവാക്കി ഈ റോഡ് കലുങ്കിന്റെ ഇരുഭാഗത്തുമുള്ള റോഡ് ടാർ ചെയ്തു ഗതാഗത യോഗ്യമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
എന്നാൽ അനുബന്ധ റോഡിന്റെ കരാർ എടുത്ത കരാറുകാരൻ പറയുന്നത് മലയോരത്ത് മഴ പെയ്യുന്നതിനാൽ മഴ നിന്നതിന് ശേഷം മാത്രമേ ടാറിങ് തുടങ്ങാവൂ എന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞിരിക്കുന്നത്. അതിനാലാണ് കാലതാമസം വരുന്നത് എന്നാണ്.
കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/HuBxdYfQOCyEgSavsmcKiD
