ബേസിക് ലൈഫ് സേവിംഗ് ടെക്നിക്സ് പരിശീലന പരിപാടി

കോടഞ്ചേരി :ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും ദേശീയ ദുരന്തനിവാരണ സേനയും സംയുക്തമായി നെല്ലിപ്പൊയിൽ സെന്റ് ജോൺസ് ഹൈസ്കൂളിൽ ദുരന്തനിവാരണ പ്രവർത്തനങ്ങളെക്കുറിച്ചും പ്രാഥമിക ജീവൻ രക്ഷാ മാർഗ്ഗങ്ങളെ സംബന്ധിച്ചും വിശദമായ പരിശീലന പരിപാടി സംഘടിപ്പിച്ചു.കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു.

കോഴിക്കോട് ദുരന്ത നിവാരണ സേന ഡെപ്യൂട്ടി കലക്ടർ സജീദ് എസ് മുഖ്യപ്രഭാഷണം നടത്തി.സ്കൂൾ പി.റ്റി.എ പ്രസിഡണ്ട്  വിൽസൺ തറപ്പേൽ  അധ്യക്ഷത വഹിച്ചു.ഹെഡ്മിസ്ട്രസ് ഷില്ലി സെബാസ്റ്റ്യൻ സ്വാഗതം ആശംസിച്ചു.തമിഴ്നാട് അറക്കോണം എൻ.ഡി.ആർ.എഫ് നാലാം ബറ്റാലിയനിൽ ഉൾപ്പെട്ട സേനാംഗങ്ങൾ ആണ് പരിശീലനം നൽകിയത്.ടീം കമാൻഡർ സബ് ഇൻസ്പെക്ടർ എസ്. സി കുമാവത്തിൻ്റെ നേതൃത്വത്തിൽ കോൺസ്റ്റബിൾ മാരായ വൈശാഖ്, പ്രേംജിത്ത് എന്നിവർ ക്ലാസുകൾ നയിച്ചു. കോൺസ്റ്റബിൾമാരായ ആഗ്രഹ്, അങ്കിത് റാട്ടി, ഹേമന്ത്, രാജേഷ്, തപസ് പാൽ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. കോഴിക്കോട് ദുരന്തനിവാരണ സേനയുടെ ആഭിമുഖ്യത്തിലുള്ള ആദ്യത്തെ പരിശീലന പരിപാടി ആണ് ഇവിടെ  സംഘടിപ്പിച്ചത്.

ജില്ലയുടെ വിവിധ ഭാഗങ്ങളിലെ വിവിധ സ്കൂൾ കോളേജുകളിൽ വരും ദിവസങ്ങളിൽ കോഴിക്കോട് ഡിസാസ്റ്റർ മാനേജ്മെൻറ് നിർദ്ദേശപ്രകാരം എൻ ഡി ആർ എഫ്  ദുരന്തനിവാരണ പരിശീലനം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഷിജി കെ ജെ, ജോസഫ് കുര്യൻ, സിസ്റ്റർ അന്നമ്മ കെ ടി , ലിനറ്റ് ജോസഫ്, കുമാരി ജിൽ ന എന്നിവർ സംസാരിച്ചു.

Sorry!! It's our own content. Kodancherry News©