കണ്ണോത്ത് സെൻ്റ് ആൻ്റണീസ് യു.പി സ്കൂളിലെ സ്കൂൾ ഇലക്ഷൻ ശ്രദ്ധേയമായി

കോടഞ്ചേരി :തിരഞ്ഞെടുപ്പ് നടപടികളെ കുറിച്ച് കുട്ടികൾക്ക് അവബോധം നൽകുക എന്ന ലക്ഷ്യത്തോടെ കണ്ണോത്ത് സെൻ്റ് ആൻ്റണീസ് യു.പി സ്കൂളിൽ 2024-25 അധ്യയന വർഷത്തെ സ്കൂൾ പാർലമെൻ്റ് തിരഞ്ഞെടുപ്പ് നടത്തി.ജനാധിപത്യരീതിയിൽ ബാലറ്റ് പേപ്പറിലൂടെ കുട്ടികൾ സ്കൂൾ ലീഡറെയും ജനറൽ ക്യാപ്റ്റനെയും തിരഞ്ഞെടുത്തു.നാമനിർദ്ദേശ പത്രിക സമർപ്പിച്ച കുട്ടികളിൽ നിന്ന് സൂക്ഷ്മപരിശോധനക്കുശേഷം 10 സ്ഥാനാർത്ഥികൾ വീതം സ്കൂൾ ലീഡർ സ്ഥാനത്തേയ്ക്കും ജനറൽ ക്യാപ്റ്റൻ സ്ഥാനത്തേയ്ക്കും മൽസരിച്ചു.

സ്കൂൾ ലീഡറായി സാങ്റ്റ മരിയ റോബിൻസൺ നെയും അസി. സ്കൂൾ ലീഡറായി ഹന്ന ശ്രേയ അനിലും സ്കൂൾ ജനറൽ ക്യാപ്റ്റനായി ആദിൽ കെ പി യും വൈസ്. ക്യാപ്റ്റനായി ആലിയ ആഫ്രിനും തിരഞ്ഞെടുക്കപ്പെട്ടു.

Sorry!! It's our own content. Kodancherry News©