നാടൻപാട്ടിൻ ശീലുകളോടെ വിദ്യാരംഗംക്ലബിന് തുടക്കമായി
കോടഞ്ചേരി : കോടഞ്ചേരി സെന്റ് ജോസഫ്സ് ഹൈസ്കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം സംസ്ഥാന ഫോക് ലോർ അവാർഡ് ജേതാവും ഗാനമേള രംഗത്ത് സജീവ സാന്നിധ്യവുമായ ശ്രീനിഷ വിനോദ് നിർവഹിച്ചു. നാടൻ പാട്ടുകൾ പാടിയും വായ്‌ത്താരികൾ ആലപിച്ചും ആടിയും പാടിയും കുട്ടികളെ സന്തോഷിപ്പിക്കാൻ ടീച്ചർക്ക് കഴിഞ്ഞു.
വിദ്യാർത്ഥികളുടെ പഠനത്തോടൊപ്പം അവരുടെ സർഗാത്മകശേഷികൾ വികസിപ്പിക്കുക, ,കലാപരവും സാംസ്കാരികവുമായ കഴിവുകൾ വർധിപ്പിക്കുക, തുടങ്ങിയ ലക്ഷ്യങ്ങളോടുകൂടി പൊതു വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്നപദ്ധതിയാണ് വിദ്യാരംഗം കലാസാഹിത്യ വേദി.
സ്കൂൾ വിദ്യാരംഗം കൺവീനർ സിന്ധു സ്വാഗതം ആശംസിച്ച ചടങ്ങിൽ സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ. തോമസ് മേലാട്ട് അധ്യക്ഷത വഹിച്ചു.സ്കൂൾ ഹെഡ്മാസ്റ്റർ ബിനു ജോസ്, പി ടി എ പ്രസിഡന്റ് ഷിജോ സ്കറിയ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.സന്മർഗ്ഗ – വേദപാഠ കോർപ്പറേറ്റ് തല വിജയികൾക്കുള്ള സമ്മാനദാനവും നടത്തി. അധ്യാപക പ്രതിനിധി ജിജി ജോർജ് ചടങ്ങിന് നന്ദി അർപ്പിച്ചു. തുടർന്ന് കുട്ടികളുടെ ഗാനമേളയും കലാപരിപാടികളും അരങ്ങേറി.