Oplus_0

തിരുവമ്പാടി കെഎസ്ഇബി ഓഫീസ് ആക്രമണ കേസ്; ജാമ്യാപേക്ഷ കോടതി തള്ളി

തിരുവമ്പാടി: വൈദ്യുതി ബില്ല് അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് തിരുവമ്പാടി കെഎസ്ഇബി സെക്ഷൻ ഓഫീസിലുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ കോടതി ഇന്ന് തള്ളി. പ്രതികള്‍ ചെയ്തത് ഗുരുതരമായ കുറ്റമെന്ന് ചൂണ്ടികാണിച്ചാണ് കോടതി ജാമ്യം നിഷേധിച്ചത്.സർക്കാർ സ്ഥാപനത്തിന് നേരെ ഉണ്ടായ ആക്രമണം അതീവ ഗൗരവതരമാണെന്ന് വ്യക്തമാക്കിയാണ് താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ആണ് ജാമ്യാപേക്ഷയിൽ വിധി പറഞ്ഞത്. അജ്മലും സഹോദരൻ ഷഹദാദും സമർപ്പിച്ച ജാമ്യപേക്ഷയാണ് കോടതി തള്ളിയത്.


കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/HuBxdYfQOCyEgSavsmcKiD

Sorry!! It's our own content. Kodancherry News©