മലബാർ റിവർ ഫെസ്റ്റിവെൽ ജില്ലാതല ഷട്ടിൽ ബാഡ്മിൻ്റൺ ടൂർണ്ണമെന്റ്
കോടഞ്ചേരി : മലബാർ റിവർ ഫെസ്റ്റിവെലിൻ്റെ മുന്നോടിയായി പുലിക്കയം മരിയൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ജില്ലാതല ഷട്ടിൽ ബാഡ്മിൻ്റൺ ടൂർണ്ണമെൻ്റ് ലിൻ്റോ ജോസഫ് MLA ഉൽഘാടനം ചെയ്തു. കോടഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശേരിൽ അദ്ധ്യക്ഷനായി. 36 ടീമുകൾ പങ്കെടുത്ത ഡബിൾസ് ടൂർണ്ണമെൻ്റിൽ രാത്രി 12 മണിക്ക് നടന്ന ഫൈനൽ മൽസരത്തിൽ താമരശ്ശേരി സ്വദേശികളായ ഷാഹിദ്,അലൻ എന്നിവർ ഒന്നാസ്ഥാനവും മുക്കം സ്വദേശികളായ അഖിൽ, മിദ്‌ലാജ് ടീം രണ്ടാം സ്ഥാനവും നേടി.
വൈസ് പ്രസിഡണ്ട് ചിന്ന അശോകൻ, വാർഡ് മെമ്പർ സൂസൻ വർഗീസ്, വലിയ കൊല്ലി അൽഫോൻസാ പള്ളി വികാരി ഫാ. ജിയോ മാത്യു, കേരളാ അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി CEO ബിനു കുര്യാക്കോസ്, റിവർ ഫെസ്റ്റിവെൽ കോർഡിനേറ്റർ പോൾസൺ അറയ്ക്കൽ, DTPC മാനേജർ ഷെല്ലി ചാക്കോ, ശരത് CS, ഷിജി ആൻറണി,ഷിബു KM, മിഥുൻ ജോസഫ്, ബിബിൻ KK പ്രസംഗിച്ചു.കോടഞ്ചേരിയിലെ ആദ്യകാല കായികാദ്ധ്യാപനും പരിശീലന രംഗത്തെ ദ്രോണാചാര്യനുമായ കുന്നത്ത് KM മത്തായി സാറിനെ പൊന്നാടയണിയിച്ച് മെമൊൻ്റോ നൽകി ലിൻ്റോ ജോസഫ് MLA ആദരിച്ചു.