മലബാർ റിവർ ഫെസ്റ്റിവൽ: തിരുവമ്പാടിയിൽ മിൽമ ജീവനക്കാരുടെ ഫാം ടൂറിസ സന്ദർശനം
മലബാർ റിവർ ഫെസ്റ്റിവലിന്റെ ടൂറിസം പ്രോത്സാഹന പദ്ധതികളുടെ ഭാഗമായി മലബാർ മില്‍മയുടെ സഹോദര സ്ഥാപനമായ എംആർഡിഎഫ് ലെ ജീവനക്കാരുടെ സംഘം തിരുവമ്പാടി ഫാംടൂറിസ സർക്യൂട്ട് സന്ദർശിക്കുകയും കയാക്കിംഗ്, റാഫ്റ്റിംഗ് പ്രോഗ്രാമുകൾ പരിചയപ്പെടുകയും ചെയ്തു. എംആർഡിഎഫ് ന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജോർജ്ജുകുട്ടിയുടെ നേതൃത്വത്തിലെത്തിയ സംഘത്തെ ഇരവഞ്ഞിവാലി ഫാംടൂറിസ സൊസൈറ്റി പ്രസിഡണ്ടും മലബാർ റിവർ ഫെസ്റ്റിവൽ പ്രീ ഇവന്റ്സ് കൺവീനറുമായ അജു എമ്മാനുവലിന്റെ നേതൃത്വത്തിൽ സ്വീകരിക്കുകയും വിവിധ ഫാമുകൾ പരിചയപ്പെടുത്തുകയും ചെയ്തു.
ലെയ്ക് വ്യൂ ഫാം സ്റ്റേ, ഗ്രെയ്സ് ഗാർഡൻ, പുരയിടത്തിൽ ഗോട്ട് ഫാം, താലോലം പ്രൊഡക്ട്സ്, അക്വാ പെറ്റ്സ് ഇന്റർനാഷണൽ, കാർമ്മൽ ഫാം, ഫ്രൂട്ട് ഫാം റിസോർട് എന്നിവിടങ്ങളിൽ സംഘം സന്ദർശനം നടത്തി.
വൈറ്റ് വാട്ടർ കയാക്കിംഗ് പരിശീലനം മികച്ച രീതിയിൽ പൂർത്തിയാക്കി ലൈസൻസ് നേടിയ വളരെ ചുരുക്കം മലയാളികളില്‍ ഒരാളായ വിശ്വാസിന്റെ നേതൃത്വത്തിലുള്ള റാഫ്റ്റിംഗ് ടീം കയാക്കിംഗിനെയും റാഫ്റ്റിംഗിനെയും ഫാംടൂറിസ സന്ദർശകർക്ക് പരിചയപ്പെടുത്തി.