മലബാർ റിവർ ഫെസ്റ്റിവൽ : ആവേശമായി കബഡി ചാമ്പ്യൻഷിപ്പ്
മുക്കം: സംസ്ഥാന ടൂറിസം വകുപ്പും കേരള അഡ്വഞ്ചർ ടൂറിസം പ്രമോ ഷൻ സൊസൈറ്റിയും ചേർന്ന് സംഘടിപ്പിക്കുന്ന പത്താമത് മലബാർ റിവർ ഫെസ്റ്റിവൽ അന്താരാഷ്ട്ര കയാക്കിംഗ് ചാമ്പ്യൻഷിപ്പിന്റെ മുന്നോടിയായി മുക്കം നഗരസഭ സംഘടിപ്പിച്ച വി കുഞ്ഞാലിഹാജി സ്മാരക ട്രോഫിക്കു വേണ്ടിയുള്ള അഖില കേരള കബഡി ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗത്തിൽ നീലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്ക്കൂളും പുരുഷ വിഭാഗത്തിൽ ഡി എസ് എ പൊന്നാനിയും ജേതാക്കളായി.
വനിതാ വിഭാഗത്തിൽ പാലക്കാട് വൈ എം ജി യും പുരുഷ വിഭാഗത്തിൽ നീലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്ക്കൂളുമാണ് റണ്ണേഴ്സ്. ലിൻ്റോ ജോസഫ് എം എൽ എ മത്സരം ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ പി ടി ബാബു അധ്യക്ഷനായി.
സ്ഥിരം സമിതി അധ്യക്ഷൻ ഇ സത്യനാരായണൻ, യുവജനക്ഷേമ ബോർഡ് അംഗം ദിപു പ്രേംനാഥ്, അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി സി ഇ ഒ ബിനു കുര്യാക്കോസ് , മുക്കം ഫയർ ഓഫീസർ അബ്ദുൾ ഗഫൂർ, കൗൺസിലർമാർ ജോഷില സന്തോഷ് അശ്വതി സനൂജ്, എം ടി വേണു ഗോപാൽ, വിശ്വൻ നികുഞ്ജം യൂ ത്ത് കോഡിനേറ്റർ എം ആതിര എന്നിവർ സംസാരിച്ചു.
നഗരസഭ വാർഷിക പദ്ധതിയിൽ വാങ്ങിയ കബന്ധി മാറ്റ് ചെയർമാൻ പുറത്തിറക്കി. എം കെ ബാബു, ശശി വെണ്ണക്കോട്, യൂത്ത് കോഡിനേറ്റർ ആതിര എന്നിവർ മത്സരത്തിന് നേതൃത്വം നൽകി.