കുരങ്ങിന്റെ ശല്യം കൊണ്ട് പൊറുതിമുട്ടി കോടഞ്ചേരിയിലെ വ്യാപാരികൾ
കോടഞ്ചേരി: കോടഞ്ചേരി അങ്ങാടിയിൽ എവിടെ നിന്നോ എത്തിയ ഒരു കുരങ്ങ് കാരണം അങ്ങാടിയിൽ ഉള്ള ചില വ്യാപാരികൾ പൊറുതിമുട്ടുന്നു. അങ്ങാടിക്ക് നടുവിലുള്ള ഒരു വ്യാപാര സമുച്ചയത്തിന് മുകളിലാണ് കുരങ്ങിന്റെ വാസം. സ്ത്രീകൾ നടത്തുന്ന തയ്യൽ കടയിലേക്ക് കുരങ്ങ് വരികയും കടയിലുള്ള ജീവനക്കാരെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു.
കടയിൽ ഇരിക്കുന്ന പല സ്ത്രീകളും കുരങ്ങ് ആക്രമിക്കാൻ വരുമെന്ന ഭീതിയിലാണ് കടയിൽ കഴിയുന്നത്. സമീപത്തെ പച്ചക്കറി കടയിൽ നിന്നുള്ള പച്ചക്കറി മാലിന്യങ്ങൾ കഴിച്ചാണ് കുരങ്ങ് ജീവിക്കുന്നത്. ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റുമായി ബന്ധപ്പെട്ടങ്കിലും അവർ വരാമെന്ന് പറഞ്ഞിട്ടുണ്ട്. അടുത്തുതന്നെ എത്തുമെന്ന് പ്രതീക്ഷയിലാണ് വ്യാപാരികൾ.
https://chat.whatsapp.com/HuBxdYfQOCyEgSavsmcKiD