Oplus_0

മൈക്കാവിൽ കനത്ത മഴയിൽ മണ്ണിടിച്ചിൽ

കോടഞ്ചേരി: മൈക്കാവ് സെൻ്റ് മേരീസ് യാക്കോബായ പള്ളിയുടെ പുറകു വശത്തെ മണ്ണ് ഇടിഞ്ഞുവീണ് പള്ളിയുടെ സമീപത്തുള്ള ഭക്ഷണം ഉണ്ടാക്കുന്ന ഷെഡിനും, ഓഫീസ് റൂമിനും പള്ളിയോട് ചേർന്ന് ഷീറ്റ് കൊണ്ട് ഉണ്ടാക്കിയ ഭാഗത്തും കേടുപാടു പറ്റിയിട്ടുണ്ട്.

പള്ളിയുടെ പുറകുവശം ഉയർന്ന മണ്ണിൻ്റെ തിണ്ടാണ്. ഇനിയും മണ്ണ് ഇടിയാൻ സാധ്യതയുണ്ട്.

മണ്ണിടിഞ്ഞ സമയത്ത് ഇവിടെ ആരും ഉണ്ടായിരുന്നില്ല. ആയതിനാൽ വൻ ദുരന്തമാണ് ഒഴിവായിരിക്കുന്നത്.


https://chat.whatsapp.com/HuBxdYfQOCyEgSavsmcKiD

Sorry!! It's our own content. Kodancherry News©