കോടഞ്ചേരി സെക്ടർ സാഹിത്യോത്സവിൽ നൂറാംതോട് യൂണിറ്റ് ജേതാക്കൾ
താമരശ്ശേരി : രണ്ട് ദിവസം നീണ്ടുനിന്ന 31-ാ മത് കോടഞ്ചേരി സെക്ടർ സാഹിത്യോത്സവിൽ കൂടുതൽ പോയിൻറ് നേടി ആതിഥേയരായ നൂറാം തോട് യൂണിറ്റ് ജേതാക്കളായി. പുവ്വത്തിൻചുവട് , ചെമ്പുകടവ് യൂണിറ്റുകൾ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. മിൽഷാദ് നൂറാം തോടിനെ കലാപ്രതിഭയായും ജാസിം പുവ്വത്തിൽചുവടിനെ സർഗ പ്രതിഭയായും തിരഞ്ഞെടുത്തു.
സമാപന സമ്മേളനം എസ് എസ് എഫ് മുൻ സംസ്ഥാന സെക്രട്ടറി മജീദ് പുത്തൂർ ഉൽഘാടനം ചെയ്തു. ഉനൈസ് സഖാഫി നോളജ് സിറ്റി അധ്യക്ഷത വഹിച്ചു. സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ പ്രാർത്ഥന നിർവഹിച്ചു. ഫുളൈൽ സഖാഫി, അഫ്സൽ കോളിക്കൽ പ്രസംഗിച്ചു. ഉനൈസ് നൂറാംതോട് സ്വാഗതവും സിനാൻ പാലക്കൽ നന്ദിയും പറഞ്ഞു.
കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/HuBxdYfQOCyEgSavsmcKiD