ശ്രേയസ് ചിപ്പിലിത്തോട് യൂണിറ്റ് ആയുർവേദ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു

കോടഞ്ചേരി:ശ്രേയസ് കോഴിക്കോട് മേഖല ചിപ്പിത്തോട് യൂണിറ്റിൽ സംഘടിപ്പിച്ച ആയുർവേദ മെഡിക്കൽ ക്യാമ്പ് കെ.എം.സി.റ്റി മെഡിക്കൽ കോളേജ് പ്രൊഫസർ ഡോക്ടർ സരുൺ മോഹൻ ഉദ്ഘാടനം ചെയ്തു.

മേഖലാ പ്രോഗ്രാം കോഡിനേറ്റർ ലിസി റെജി അധ്യക്ഷത വഹിച്ചു.യൂണിറ്റ് വൈസ് പ്രസിഡണ്ട് രാജു അമ്പാട്ട് സ്വാഗതം ആശംസിച്ചു പടർന്നുപിടിക്കുന്ന മഞ്ഞപ്പിത്തം, ഡെങ്കിപ്പനി, മഴക്കാല രോഗങ്ങൾ എന്നിവയെ കുറിച്ച് കെ.എം.സി.റ്റി മെഡിക്കൽ കോളേജ് പ്രൊഫസർ ഡോക്ടർ നജീബ് ക്ലാസ് എടുത്തു കെ.എം.സി.റ്റി അസിസ്റ്റന്റ് ഡോക്ടർമാർ പി ആർ ഓ അരുൺ സക്കിർ യൂണിറ്റ് ഭാരവാഹികൾ യു ഡി ഓ ജെസ്സി രാജു, ലിനു ജിജീഷ് എന്നിവർ ക്യാമ്പിന് നേതൃത്വം പങ്കെടുത്ത എല്ലാ അംഗങ്ങൾക്കും സൗജന്യമായി പരിശോധിച്ചു മരുന്നു വിതരണം ചെയ്തു 70 അംഗങ്ങൾ ക്യാമ്പിൽ പങ്കെടുത്തു.

Sorry!! It's our own content. Kodancherry News©