ശക്തമായ കാറ്റിൽ കോടഞ്ചേരിയിൽ വൈദ്യുത തടസവും ഗതാഗത തടസവും
കോടഞ്ചേരി കെ എസ് ഇ ബി അറിയിപ്പ്
കോടഞ്ചരി സെക്ഷന് കീഴിൽ ഇപ്പൊൾ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും ഒരുപാട് ഇടങ്ങളില്‍ പോസ്റ്റും ലൈനും പൊട്ടിയിട്ടുണ്ട്. മരങ്ങൾ ലൈനിൽ വീണു കിടക്കുന്നു ഇതെല്ലാം മാറ്റി അപകട സാധ്യത ഒഴിവാക്കിയാൽ മാത്രമേ വൈദ്യുതി പുനസ്ഥാപിക്കാൻ സാധിക്കുകയുള്ളൂ.വൈദ്യുതി പുനസ്ഥാപിക്കാൻ സമയം എടുക്കും.
മരം ഒടിഞ്ഞു വീണ് ഗതാഗത തടസ്സം
കോടഞ്ചേരി: പൂളവള്ളി ക്ഷീരോൽപാദന സംഘത്തിന് എതിർവശത്തുള്ള കുറുമണ്ണ് റോഡിൽ തേക്ക് ഇലക്ട്രിക് ലൈനിന്റെ മുകളിലേക്ക് ഒടിഞ്ഞുവീണു ഗതാഗത തടസ്സം നേരിടുന്നു.
⚠️ ശക്തമായ കാറ്റ്;ജാഗ്രത
കോഴിക്കോട് ജില്ലയിലെ പല ഭാഗത്തും ശക്തമായ കാറ്റ് വീശിക്കൊണ്ടിരിക്കുകയാണ്. ഇന്ന് ശക്തമായ കാറ്റ് ഉണ്ടായേക്കാമെന്ന മുന്നറിയിപ്പുള്ളതിനാല്‍ ജാഗ്രത പാലിക്കുക. പല സ്ഥലങ്ങളിലും മരങ്ങള്‍ കടപുഴകിയിട്ടുണ്ട്,യാത്രക്കാര്‍ പ്രത്യേകം ശ്രദ്ധിക്കുക.
കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/HuBxdYfQOCyEgSavsmcKiD