സ്കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞ് ഓണാട്ട് റോയ് മരിച്ചു
കോടഞ്ചേരി: പുല്ലൂരാംപാറ – തിരുവമ്പാടി റോഡിൽ തുമ്പച്ചാലിൽ സ്കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു.
തോട്ടുമൂഴി ഓണാട്ട് അബ്രഹാമിൻ്റെ മകൻ റോയി (45) ആണ് മരിച്ചത്.
സംസ്കാരം: നാളെ (19-07-2024-വെള്ളി) പുല്ലൂരാംപാറ സെൻ്റ് ജോസഫ്സ് പള്ളിയിൽ.
മാതാവ്: പരേതയായ മേരി പുല്ലൂരാംപാറ കളത്തൂർ കുടുംബാംഗം. ഭാര്യ: ഷൈനി ചെമ്പനോട പാലാത്തോട്ടത്തിൽ കുടുംബാംഗം. മക്കൾ: ലിബിൻ, ലിഡിയ, റോബിൻ.
ഇന്നലെ വൈകുന്നേരം നാലു മണിയോട് കൂടി കെ എസ് ആർ ടി സി ബസിന് സൈഡ് കൊടുക്കുന്നതിനിടയിൽ സ്കൂട്ടർ 15 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റ റോയിയേയും ഭാര്യ ഷൈനിയേയും ഉടൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ റോയി ഇന്ന് പുലർച്ചെയാണ് മരിച്ചത്.
തിരുവമ്പാടി – ആനക്കാംപൊയിൽ റോഡിൽ നവീകരണ പ്രവർത്തികൾ നടക്കുന്നതിനാൽ കാളിയാമ്പുഴ നിന്നും തുമ്പച്ചാൽ വഴിയാണ് ഇപ്പോൾ വാഹനങ്ങൾ തിരിച്ചുവിട്ടിരിക്കുന്നത്. വേണ്ടത്ര വീതി ഇല്ലാത്ത റോഡായതിനാൽ ഇവിടെ വാഹനങ്ങൾ അപകടത്തിൽ പെടുന്നത് പതിവാണ്.
കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/HuBxdYfQOCyEgSavsmcKiD