ധന്യൻ മാർ ഈവാനിയോസ് തിരുമേനിയുടെ 71-ാം ഓർമ്മപ്പെരുന്നാളും തീർത്ഥാടന പദയാത്രയും നാളെ
കോടഞ്ചേരി:ധന്യൻ മാർ ഈവാനിയോസ് തിരുമേനിയുടെ 71-ാം ഓർമ്മപ്പെരുന്നാളും തീർത്ഥാടന പദയാത്രയും നാളെ നടത്തപ്പെടുന്നു. രാവിലെ എട്ടുമണിക്ക് പദയാത്ര പുലിക്കയംസെന്റ് ജോർജ് മലങ്കര കത്തോലിക്ക ദേവാലയത്തിൽ നിന്ന് ആരംഭിക്കുന്നു ആമുഖ സന്ദേശം ലിപ്‌സൺ ജോസ് (യുവജന പ്രതിനിധി)നടത്തുന്നു.തുടർന്ന് പദയാത്രാ നാരങ്ങാത്തോട് സെന്റ് പീറ്റർ & പോൾസ് മലങ്കര കത്തോലിക്ക ദേവാലയത്തിൽ എത്തിച്ചേരുന്നു.
രാവിലെ 9.45 ന് ആഘോഷമായ വിശുദ്ധ കുർബാനമുഖ്യ കാർമികൻ : ഫാ.മാർട്ടിൻ വിലങ്ങുപാറയിൽഅനുസ്മരണ പ്രഭാഷണം ഫാ. സെബാസ്റ്റ്യൻ ഇടയത്ത് ( മലങ്കര സുറിയാനി കത്തോലിക്കാ സഭ സെന്ററിനറി ആഘോഷ കോഡിനേറ്റർ, തിരുവനന്തപുരം)ധൂപ പ്രാർത്ഥന12:30 ന് പൗരോഹിത്യ സിൽവർ ജൂബിലി ആഘോഷം, പൊതുസമ്മേളനം, ഭക്തസംഘടനകളുടെ അവാർഡ് ദാനം