മലബാര്‍ റിവര്‍ ഫെസ്‌റ്റിവലിനോട് അനുബന്ധിച്ച് നാളെ സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് നടത്തുന്നു
കോടഞ്ചേരി:ജൂലൈ 25 മുതല്‍ 28 വരെ കേരള ടൂറിസം വകുപ്പും അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റിയും,ഡിടിപിസിയും,ത്രിതല പഞ്ചായത്തുകളും സംയുക്തമായി കോടഞ്ചേരിയിലെ ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലും ചക്കിട്ടപ്പാറയിലുമായി സംഘടിപ്പിക്കുന്ന ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടര്‍ കയാക്കിംഗ് മത്സരമായ മലബാര്‍ റിവര്‍ ഫെസ്റ്റിവലിനോടനുബന്ധിച്ച് സൈക്ലിംഗ് നാളെ (21/07 ഞായര്‍)നടത്തപ്പെടുന്നു.
കാലിക്കറ്റ് ബൈക്കേഴ്‌സ് ക്ലബിന്റെയും,കെ.എല്‍ ടെന്‍ പെഡലേഴ്‌സ് ക്ലബിന്റെയും സഹകരണത്തോടെ കോഴിക്കോട് നിന്നും അരീക്കോട് നിന്നും കോടഞ്ചേരി പുലിക്കയത്തെ കയാക്കിംഗ് സെന്ററിലേക്ക് സൈക്ലിംഗ് സംഘടിപ്പിക്കുന്നു.കോഴിക്കോട് നിന്ന് കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗും അരീക്കോട് നിന്ന് ബിനോയി ജോസഫും ഫ്ലാഗ് ഓഫ് ചെയ്യും. പുലിക്കയത്ത് തിരുവമ്പാടി എം.എല്‍.എ ലിന്റോ ജോസഫ്, കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ്,അഡ്വഞ്ചര്‍ പ്രമോഷന്‍ സൊസൈറ്റി സി.ഇ.ഒ ബിനു കുര്യാക്കോസ് ,എക്കോ മൗണ്ട് ബില്‍ഡേഴ്സ് എം.ഡി യഹ് യ സഖാഫി, വിവിധ രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെയുള്ള കയാക്കിംഗ് താരങ്ങളും ചേര്‍ന്ന് സ്വീകരിക്കും.