വിദേശകയാക്കർമാർ പരിശീലനം തുടങ്ങി
കോടഞ്ചേരി. മലബാർ റിവർ ഫെസ്റ്റിവെൽ അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ്പിന്റെ 10 മത് എഡിഷൻ ജൂലൈ 25 മുതൽ 27 വരെ തീയതികളിൽ ഇരുവഞ്ഞിപ്പുഴയിലും, ചാലിപ്പുഴയിലും, ചക്കിട്ടപ്പാറയിലെ മീൻതുള്ളിപാറയിലും നടക്കുന്നു. ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനായി എത്തിയ വിദേശകയാക്കർമാർ ചാലിപ്പുഴയിൽ ചെമ്പുകടവ് മുതൽ പുലിക്കയം വരെ റിവർ റൺ നടത്തി. കഴിഞ്ഞ വർഷത്തെ റാപ്പിഡ് രാജപട്ടം നേടിയ ഉത്തരാഖണ്ഡ് സ്വദേശിയായ അമിത് ഥാപ്പ, അങ്കിത് എന്നിവർക്കൊപ്പമാണ് ചാലിപ്പുഴയിൽ പരിശീലനത്തിനിറങ്ങിയത്. മൈക്ക് (സ്പെയിൻ ) ബെഞ്ചമിൻ (ഫ്രാൻസ്) മനു (ന്യൂസിലാൻഡ്) എന്നിവരാണ് ചാലിപ്പുഴയിലെ കുത്തൊഴുക്കിനെ കീഴ്പ്പെടുത്തി നാല് കിലോമീറ്ററോളം ദുരം കയാക്കിങ്ങ് ചെയ്തത്. യൂറോപ്പിലെ നല്ല തണുപ്പുള്ള വെള്ളത്തിൽ പരിശീലിച്ച് പരിചയമുള്ള ഇവർക്ക് ചാലിപ്പുഴ യിലെ വെള്ളത്തിൻ്റെ ചൂട് നല്ല വണ്ണം ഇഷ്ടപ്പെട്ടു. ഫെസ്റ്റിവലിനു ശേഷവും ഈ പുഴകളിൽ പരമാവധി കയാക്കിങ്ങ് നടത്തണമെന്നാണ് ആഗ്രഹമെന്ന് മൂവരും ഏക സ്വരത്തിൽ അഭിപ്രായപ്പെട്ടു