മലബാർ റിവർ ഫെസ്റ്റിവൽ സംസ്ഥാനതല നീന്തൽ ചാമ്പ്യൻഷിപ്പ്
മലബാർ റിവർ ഫെസ്റ്റിവലിന്റെ പ്രീ ഇവന്റുകളുടെ ഭാഗമായി തിരുവമ്പാടി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാനതല നീന്തൽ ചാമ്പ്യൻഷിപ്പ് (21/07/’24 ഞായറാഴ്ച) തിരുവമ്പാടി ക്യൂ എയ്റ്റ് ഹിൽസ് സ്വിമ്മിംഗ് പൂളിൽ നടത്തപ്പെടുന്നു.
രാവിലെ 8.30 ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസന്റെ അധ്യക്ഷതയിൽ ചേരുന്ന ചടങ്ങിൽ വെച്ച് തിരുവമ്പാടി നിയോജകമണ്ഡലം എംഎൽഎ ലിന്റോ ജോസഫ് ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്യുന്നതാണ്. നീന്തൽ ബാല താരം റന ഫാത്തിമ വിശിഷ്ടാതിഥിയായി പങ്കെടുക്കുന്നതാണ്. മുക്കം മുനിസിപ്പൽ മുനിസിപ്പാലിറ്റി ചെയർമാൻ പി.ടി ബാബു, പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് നജുമുന്നിസ, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അലക്സ് തോമസ് ചെമ്പകശ്ശേരി, ഓമശ്ശേരി പഞ്ചായത്ത് പ്രസിഡൻറ് ഗംഗാധരൻ, കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആദർശ് ജോസഫ്, കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുനിത രാജൻ, കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബു, കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി സിഇഒ ബിനു കുര്യാക്കോസ്, മലബാർ റബർ സംഘാടകസമിതി ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കുന്നതാണ്.
21/07/2024 ഞായറാഴ്ച രാവിലെ 8 മണിക്ക് ആരംഭിക്കുന്ന ചാമ്പ്യൻഷിപ്പിൽ സബ്ജൂനിയർ(15 വയസ്സ് വരെ), ജൂനിയർ (20 വയസ്സ് വരെ) സീനിയർ (ഇരുപത് വയസ്സിന് മുകളിൽ) ഇങ്ങനെ മൂന്ന് പ്രായ വിഭാഗങ്ങളിലായി പുരുഷ, വനിതാ വിഭാഗങ്ങളിൽ മത്സരമുണ്ടാവും. ഫ്രീ സ്റ്റൈൽ, ബട്ടഫ്ലൈ, ബ്രസ്റ്റ് സ്ട്രോക്ക്, ബാക്ക് സ്ട്രോക്ക് എന്നിങ്ങനെ നാല് മത്സര ഇനങ്ങളുമുണ്ട്. കൂടാതെ മാസ്റ്റേഴ്സ് പ്രായവിഭാഗത്തിൽ പ്രത്യേക മത്സരവും ഉണ്ട്.