തേൻ സംസ്‌കരണ കേന്ദ്രത്തിന്റെ ഉദ്ഘാടനം നാളെ
കോടഞ്ചേരി:കോടഞ്ചേരി എന്ന മലയോര കാർഷിക ഗ്രാമപ്രദേശത്ത് തേൻ കർഷകരുടെ കൃഷികുട്ടമായി രൂപീകരിച്ച തുഷാര ഹണി ഫാർമേഴ്സ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കാർഷിക വികസന കർഷക ക്ഷേമവകുപ്പ് കോടഞ്ചേരിയും, ഗോൾഡൻ ഗ്രീൻസ് എഫ്.പി.ഒ കൊടുവള്ളിയും, കോടഞ്ചേരി ഗ്രാമപഞ്ചായത്തും സംയുക്ത സഹകരണത്തോടെ ആരംഭിക്കുന്ന തേൻ സംസ്‌കരണ കേന്ദ്ര ത്തിൻ്റെ ഔദ്യോഗിക ഉദ്ഘാടനം ചെമ്പ്കടവിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്‌സ് തോമസ് ചെമ്പകശ്ശേരിയുടെ അധ്യക്ഷതയിൽ തിരുവമ്പാടി നിയോജക മണ്ഡലം എം.എൽ.എ ലിന്റോ ജോസഫ് നാളെ ജൂലൈ 22 ന് രാവിലെ 10 മണിക്ക് നിർവ്വഹിക്കുന്നു.
കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഷ്റഫ് മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തുന്ന പ്രസ്‌തുത പരിപാടിയിൽ കോഴിക്കോട് ജില്ലാ കളക്‌ടർ സ്നേഹിൽ കുമാർ സിംഗ് ഐ. എ.എസ് മുഖ്യാതിഥിയായി പങ്കെടുക്കുന്നതോടൊപ്പം സംഭരണ കേന്ദ്രത്തിന്റെ സ്വിച്ച് ഓൺ കർമ്മവും നിർവഹിക്കുന്നു.
കർഷകർ ഉത്പ്പാദിപ്പിക്കുന്ന തേൻ സംഭരിച്ച് അസംസ്കൃത തേനിൽ അടങ്ങിയിരിക്കുന്ന മാലിന്യങ്ങൾ നീക്കംചെയ്ത് ജലാംശം കുറച്ച് ഗുണാംശം നഷ്ടപ്പെടാതെ സംസ്ക്കരിച്ച് ബ്രാന്റ്റ് ചെയ്തത് വില്പ്‌പന നടത്തുന്നതിനും ഈ പദ്ധതി ലക്ഷ്യമിടുന്നു. പദ്ധതി വിശദീകരണം പ്രിൻസിപ്പൽ കൃഷി ഓഫീസർ സുരേഷ് എ. ആർ പദ്ധതി വിശദീകരണം നടത്തുന്നു. തുഷാര ഹണി ഫാർമേഴ്സ് സൊസൈറ്റിയുടെ സെക്രട്ടറി തോമസ് പെരുമാട്ടിക്കുന്നേൽ റിപ്പോർട്ട് അവതരിപ്പിക്കും. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുമ രാജേഷ്, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അശോകൻ, കൊടുവള്ളി ബ്ലോക്ക് വികസനകാര്യ ചെയർമാൻ രാധാകൃഷ്ണൻ ടി.എം, കൊടുവള്ളി ബ്ലോക്ക് ക്ഷേമകാര്യ ചെയർപേഴ്സൺ ജോബി ജോസഫ്, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ബോസ് ജേക്കബ്, അംബിക മംഗലത്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റോയി കുന്നപ്പള്ളി, കോടഞ്ചേരി കൃഷി ഓഫീസർ രമ്യ രാജൻ, സൊസൈറ്റി പ്രസിഡന്റ് ജോൺ റ്റി.ജെ എന്നിവർ ചടങ്ങിൽ സംബന്ധിക്കും.