ചന്ദ്രാ 2024 ക്വിസ് മത്സരം സംഘടിപ്പിച്ചു
കോടഞ്ചേരി : വേളംകോട് സെൻ്റ് ജോർജ്സ് ഹയർ സെക്കന്ററി സ്കൂൾഎൻ എസ് എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ ‘ചന്ദ്രാ 2024’ ചാന്ദ്രദിന ക്വിസ് മത്സരം ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ചു. ജ്യോതിശാസ്ത്ര പഠനം, ബഹിരാകാശ ഗവേഷണത്തിന്റെ പ്രാധാന്യം, മനുഷ്യന്റെ ആദ്യ ചാന്ദ്രയാത്രയുടെ പ്രസക്തി, വിവിധ ചാന്ദ്രദൗത്യങ്ങൾ എന്നിവ വിദ്യാർത്ഥികളെ ഓർമ്മിപ്പിക്കാനും ശാസ്ത്രവബോധം വളർത്തുവാനുമാണ് പ്രസ്തുത ക്വിസ് മത്സരം വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ചത്.
വ്യത്യസ്ത റൗണ്ടുകളിലായി മികവാർന്ന അവതരണ ശൈലിയിലൂടെ എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സ്മിത കെ ക്വിസിന് ചോദ്യകർത്തവായി മത്സരം ഏകോപിപ്പിച്ചു.
ലിയോ ടീം അംഗങ്ങളായ ആൻ മരിയ കെ ബൈജു, ശ്രീരഞ്ജന എസ് കുമാർ (പ്ലസ് ടു സയൻസ്) ഒന്നാം സ്ഥാനവും ജെമിനി ടീം അംഗങ്ങളായ ദിൽന ബിജു, ലുബ്ന പി (പ്ലസ് ടു കൊമേഴ്സ്) രണ്ടാം സ്ഥാനവും ഏരീസ് ടീം അംഗങ്ങളായ ജാനിയ ലൈജു , ഗോപിക സതീഷ് (പ്ലസ് വൺ സയൻസ്) മൂന്നാം സ്ഥാനവും ടോറസ് ടീമംഗങ്ങളായ ശ്യാം പ്രകാശ് , ജോവാന ജുണറ്റ് (പ്ലസ് വൺ സയൻസ്) നാലാം സ്ഥാനവും കരസ്ഥമാക്കി. ഓഡിയൻസ് റൗണ്ടിൽ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർത്ഥികൾക്കും സമ്മാനങ്ങൾ നൽകി.
പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികളുടെ മികച്ച പിന്തുണയോടെ, മത്സരാർഥികൾക്കുള്ള ചോദ്യങ്ങളും ഓഡിയൻസ് റൗണ്ടും ഗംഭീരമാക്കാൻ സഹായിച്ച എല്ലാവർക്കും എൻ എൻ എസ് വോളന്റീയേർസിനും പ്രോഗ്രാം ഓഫീസർക്കും അദ്ധ്യാപകർക്കും പ്രിൻസിപ്പൽ നന്ദി അറിയിച്ചു.ഐഡന്റിഫിക്കേഷൻ റൗണ്ട്, ഫാക്ട്സ് റൗണ്ട്, ഹിൻഡ്സ് റൗണ്ട് എന്നിങ്ങനെ വിവിധ ഘട്ടങ്ങളിലായി നടത്തപ്പെട്ട ചാന്ദ്രദിന ക്വിസ് ഏറെ ആകർഷകവും വിജ്ഞാനപ്രദവും ആയിരുന്നുവെന്ന് വിദ്യാർത്ഥികൾ അഭിപ്രായപ്പെട്ടു.സയൻസ് കോമേഴ്‌സ് വിഭാഗങ്ങളിലെ മുഴുവൻ അദ്ധ്യാപകരും പ്രസ്തുത മത്സര പരിപാടിയ്ക്കു നേതൃത്വം നൽകി.