കാർഗിൽ വിജയ് ദിവസം ആചരിച്ചു
കോടഞ്ചേരി:കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച സൈനികരെ അനുസ്മരിച്ചു കൊണ്ട് ‘കാർഗിൽ വിജയ് ദിവസ് ‘ആചരിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത റിട്ട. ലഫ്റ്റനൻ്റ് കേണൽ. ഷാജു എൻ.ടി മുഖ്യാഥിതി ആയി.
കുട്ടികളുമായി സംവദിച്ച അദ്ദേഹം ഓരോ പൗരനിലും ദേശസ്നേഹം വളർന്നു വരേണ്ടതിൻ്റെ ആവശ്യകത ബോധ്യപ്പെടുത്തി. പി.ടി.എ പ്രസിഡണ്ട് . ബിബിൻ തോമസ് അദ്ദേഹത്തെ പൊന്നാടയണിയിച്ച് ആദരിച്ചു.
ചടങ്ങിൽ പ്രിൻസിപ്പൽ സിസ്റ്റർ ഹെലൻ , വൈസ് പ്രിൻസിപ്പൽ ജിസി പി. ജോസഫ്, സിസ്റ്റർ. ഡോണ, സിജിമോൾ കെ.എം എന്നിവർ സംസാരിച്ചു.