മലബാർ റിവർ ഫെസ്റ്റിവൽ: കോടഞ്ചേരിയിൽ മഴനടത്തം സംഘടിപ്പിച്ചു
കോടഞ്ചേരി :മലബാർ റിവർ ഫെസ്റ്റിവൽ ന്റെ ഭാഗമായി മഴ നടത്തം സംഘടിപ്പിച്ചു. റിവർ ഫെസ്റ്റിവൽ ഹോസ്പിറ്റലിറ്റി പാർട്ണർ ആയ KH ക്ലബ് മലബാർ റിവർ ഫെസ്റ്റിവൽ വേദിയിലേക്കാണ് മഴ നടത്തം നടത്തിയത്. വിദേശ കയകേഴ്സ്, കാണികൾ തുടങ്ങിയവർ ഹർഷാരവത്തോട് കൂടി മഴ നടത്തകാരെ സ്വീകരിച്ചു. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് പെരുമ്പള്ളി ഫ്ലാഗ് ഓഫ് നടത്തി. ക്ലബ് പ്രസിഡന്റ് ടെന്നിസൺ ചാത്തംകണ്ടം, ഷൈസു അല്ലകുഴ, സന്തോഷ് സെബാസ്റ്റ്യൻ, റോബർട്ട് അറക്കൽ, റോയ് തോമസ് എന്നിവർ നേതൃത്വം നൽകി.
കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/HuBxdYfQOCyEgSavsmcKiD