ജനപങ്കാളിത്തം കൊണ്ടും സംഘാടക മികവ് കൊണ്ടും വൻ വിജയമായ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടര്‍ കയാക്കിംഗ് മത്സരമായ മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ പത്താമത് പതിപ്പിന് നാളെ സമാപനം

ഈ വർഷത്തെ റാപ്പിഡ് രാജയെയും റാപ്പിഡ് റാണിയെയും നാളെയറിയാം.

സമാപനത്തിൽ രണ്ടു മന്ത്രിമാർ പങ്കെടുക്കും

കോടഞ്ചേരി:ജനപങ്കാളിത്തം കൊണ്ടും സംഘാടക മികവ് കൊണ്ടും വൻ വിജയമായ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടര്‍ കയാക്കിംഗ് മത്സരമായ മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ പത്താമത് പതിപ്പിന് നാളെ തിരശീല വീഴും .സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തിൽ കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി, ഡി.റ്റി. പി.സി, കോഴിക്കോട് ജില്ലാ പഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെ, ഇന്ത്യൻ കയാക്കിങ് & കനോയിങ് അസോസിയേഷന്റെ സാങ്കേതിക സഹായത്തോടെയാണ് ഫെസ്റ്റിവൽ നടക്കുന്നത് .

എട്ട് രാജ്യങ്ങളിൽ നിന്നുള്ള 13 അന്താരാഷ്ട്ര കയാക്കർമാരാണ് ഇത്തവണ മലബാർ റിവർ ഫെസ്റ്റിൽ മത്സരിക്കാൻ എത്തിയത് .മലയാളി കയാകർമാർ അടക്കം രാജ്യത്തിൻറെ വിവിധ സംസഥാനങ്ങളിൽ നിന്നും നിരവധി കയാകർമാർ മത്സരത്തിൽ പങ്കെടുത്തു .ജൂലൈ 25 നു മീൻ തുള്ളിപാറയിൽ തുടക്കം കുറിച്ച കയാക്കിങ് മത്സരം ഇരുവഴിഞ്ഞിപുഴയിൽ നാളെത്തെ സൂപ്പർ ഫൈനലോടെ സമാപിക്കും . നാളത്തെ സൂപ്പർഫൈനലിൽ ഏറ്റവും കടുപ്പമേറിയതും ദൈർഘ്യമേറിയതുമായ ഡൌൺ റിവർ മത്സരത്തിലെ ഏറ്റവും മികച്ച പെർഫോമറെ കാത്തിരിക്കുന്നത് റാപിഡ് രാജ ,റാപിഡ് റാണി പട്ടവും ക്യാഷ് പ്രൈസും ആണ് .

കഴിഞ്ഞ തവണത്തെ അപേക്ഷിച്ചു ഇത്തവണ നിരവധി മലയാളി താരങ്ങളുടെ പങ്കാളിത്തം മലബാർ റിവർ ഫെസ്റ്റിനെ ജനകീയ മാക്കിയെന്നും വരും വർഷങ്ങളിൽ ഇതിൽ കൂടുതൽ ജനകീയമാകുമെന്നും കേരള അഡ്വെഞ്ചർ ടൂറിസം പ്രൊമോഷൻ കൗൻസിൽ സിഇഒ ബിനു കുര്യാക്കോസ് പറഞ്ഞു നാളെ പുല്ലൂരാംപാറ ഇലന്തുകടവിൽ നടക്കുന്ന സമാപന സമ്മേളനത്തിൽ കേരളത്തിന്റെ രണ്ടു മന്ത്രിമാർ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു പട്ടികജാതി പട്ടിക വർഗ വകുപ്പ് മന്ത്രി കേളു സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും .സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യും .

പുലിക്കയം ചാലിപ്പുഴയിൽ അന്താരാഷ്ട്ര കയാക്കിങ് ചാമ്പ്യൻഷിൻ്റെ മൂന്നാം ദിനം നടന്ന ക്രോസ് റിവർ അമച്വർ മത്സരത്തിൽ പുരുഷ വിഭാഗത്തിൽ കർണാടകയിലെ പൃഥിരാജ് ചവാനും വനിതകളിൽ ഉത്തരാ ഖണ്ഡ് സ്വദേശി മുസ്കാനും ഒന്നാം സ്ഥാനം നേടി. പുരുഷവിഭാഗത്തിൽ ഉത്തരാഖണ്ഡിലെ രാഹുൽ ഭണ്ഡാരി രണ്ടും കർണാടക സ്വദേശി അഷ്റഫ് മൂന്നും സ്ഥാനക്കാരായി.വനിത വിഭാഗത്തിൽ കർണാടകയിലെ പ്രഞ്ജില ഷെട്ടിക്കാണ് രണ്ടാം. ഇന്ന് പുലിക്കയത്ത് കളരിപയറ്റ് മത്സരങ്ങൾ നടത്തി

Sorry!! It's our own content. Kodancherry News©