മലബാര്‍ റിവര്‍ ഫെസ്റ്റിവലിന് ഇന്ന് സമാപനം
കോടഞ്ചേരി: ഈ മാസം 25 ന് ആരംഭിച്ച പത്താമത് മലബാര്‍ റിവര്‍ ഫെസ്റ്റിവലിന് ഇന്ന് സമാപനം.സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തിൽ കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി, ഡിടിപിസി, കോഴിക്കോട് ജില്ലാ പഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെ, ഇന്ത്യൻ കയാക്കിങ് ആൻഡ് കനോയിങ് അസോസിയേഷന്റെ സാങ്കേതിക സഹായത്തോടെയാണ് ഫെസ്റ്റിവൽ നടന്നത്.എട്ട് രാജ്യങ്ങളിൽ നിന്നുള്ള 13 അന്താരാഷ്ട്ര കയാക്കർമാർ ഉൾപ്പടെ രാജ്യത്തിൻറെ വിവിധ സംസഥാനങ്ങളിൽ നിന്നും നിരവധി കയാകർമാർ മത്സരത്തിൽ പങ്കെടുത്തു
ജൂലൈ 25 നു മീൻ തുള്ളി പാറയിൽ തുടക്കം കുറിച്ച കയാക്കിങ് മത്സരം ഇരുവഴിഞ്ഞിപുഴയിൽ ഇന്നത്തെ സൂപ്പർ ഫൈനലോടെ സമാപിക്കും. സൂപ്പർഫൈനലിൽ ഏറ്റവും കടുപ്പമേറിയതും ദൈർഘ്യമേറിയതുമായ ഡൌൺ റിവർ മത്സരത്തിലെ ഏറ്റവും മികച്ച പെർഫോമറെ കാത്തിരിക്കുന്നത് റാപിഡ് രാജ ,റാപിഡ് റാണി പട്ടവും ക്യാഷ് പ്രൈസും ആണ് .കഴിഞ്ഞ തവണത്തെ അപേക്ഷിച്ചു ഇത്തവണ നിരവധി മലയാളി താരങ്ങളുടെ പങ്കാളിത്തം മലബാർ റിവർ ഫെസ്റ്റിനെ ജനകീയ മാക്കിയെന്നും വരും വർഷങ്ങളിൽ ഇതിൽ കൂടുതൽ ജനകീയമാകുമെന്നും കേരള അഡ്വെഞ്ചർ ടൂറിസം പ്രൊമോഷൻ കൗൻസിൽ CEO ബിനു കുര്യാക്കോസ് പറഞ്ഞു പുല്ലൂരാംപാറ ഇലന്തു കടവിൽ നടക്കുന്ന സമാപന സമ്മേളനം പട്ടികജാതി പട്ടിക വർഗ വകുപ്പ് മന്ത്രി കേളു ഉത്ഘാടനം ചെയ്യും .സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യും .
പുലിക്കയം ചാലിപ്പുഴയിൽ അന്താരാഷ്ട്ര കയാക്കിങ് ചാമ്പ്യൻഷിൻ്റെ മൂന്നാം ദിനം നടന്ന ക്രോസ് റിവർ അമച്വർ മത്സരത്തിൽ പുരുഷ വിഭാഗത്തിൽ കർണാടക യിലെ പൃഥിരാജ് ചവാനും വനിത കളിൽ ഉത്തരാ ഖണ്ഡ് സ്വദേശി മുസ്കാനും ഒന്നാം സ്ഥാനം നേടി.
പുരുഷവിഭാഗത്തിൽ ഉത്തരാഖ ണ്ഡിലെ രാഹുൽ ഭണ്ഡാരി രണ്ടും കർണാടക സ്വദേശി അഷ്റഫ് മൂന്നും സ്ഥാനക്കാരായി.വനിത വിഭാഗത്തിൽ കർണാടകയി ലെ പ്രഞ്ജില ഷെട്ടിക്കാണ് രണ്ടാം