ബാണാസുരസാഗര്‍ ജലസംഭരണിയില്‍ റെഡ് അലേർട്ട്
ബാണാസുരസാഗര്‍ ജലസംഭരണിയില്‍ ജലനിരപ്പ് ഇപ്പോള്‍ 773 മീറ്ററില്‍ എത്തിയിരിക്കുകയാണ്. ഇത് ജലസംഭരണിയുടെ ഇന്നത്തെ അപ്പര്‍ റൂള്‍ ലെവലായ 773.50 മീറ്ററിന്റെ റെഡ് അലര്‍ട്ട് ജലനിരപ്പ് ആയതിനാല്‍ ഡാമിലെ അധികജലം താഴേക്ക് ഒഴുക്കിവിടുന്നതിന്റെ ഭാഗമായി മുമ്പ് പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലര്‍ട്ട്, ഇപ്പോഴത്തെ നീരൊഴുക്ക് അനുസരിച്ച് റെഡ് അലര്‍ട്ടായി ഉയര്‍ത്തിയിട്ടുണ്ട്. ജലനിരപ്പ് ഇന്ന് വൈകുന്നേരം 6 മണിക്ക് റൂള്‍ ലെവലായ 773.50 മീറ്ററില്‍ എത്തുകയാണെങ്കില്‍ അധികം എത്തുന്ന മഴവെള്ളം 6 മണിക്ക് മുമ്പ് പുഴയിലേക്ക് ഒഴുകുന്ന വിധത്തില്‍ ഡാം ഷട്ടറുകള്‍ തുറക്കുന്നതായിരിക്കും. എന്നാല്‍ വൈകുന്നേരം 6 മണിക്ക് ശേഷമാണ് റൂള്‍ ലെവല്‍ എത്തുന്നതെങ്കില്‍ 30-07-2024 ന് രാവിലെ 8 മണിയോട് കൂടി 8.5 ക്യുബിക് മീറ്റര്‍ പ്രകാരം ഘട്ടം ഘട്ടമായി സെക്കന്റില്‍ 35 ക്യുബിക് മീറ്റര്‍ വരെ വെള്ളം കാരമാന്‍തോടിലേക്ക് തുറന്നുവിടാന്‍ സാധ്യതയുണ്ട്. അപ്പോള്‍ പുഴയില്‍ 10 മുതല്‍ 15 സെന്റീമീറ്റര്‍ വരെ ജലനിരപ്പ് ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.
പൊതുജനങ്ങള്‍ ജാഗ്രത പാലിക്കേണ്ടതാണ്.ഡാമിൻ്റെ ബഹിർഗമന പാതയിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണം.