ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു

കോടഞ്ചേരി രാവിലെ മുതൽ തുടർച്ചയായി പെയ്യുന്ന മഴയെ തുടർന്ന് മണ്ണിടിച്ചിലിനും വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതിനാൽ കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡ് വെണ്ടക്കുംപോയിൽ കേളനി നിവാസികളെ ചെമ്പ്കടവ് ഗവൺമെൻറ് യു.പി സ്കൂളിലേക്ക് മാറ്റിപ്പാർപ്പിച്ചു .

ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നിർദ്ദേശാനുസരണം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരിയുടെ അധ്യക്ഷതയിൽ ചേർന്ന അടിയന്തര യോഗത്തിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് ചെയർപേഴ്സൺ വനജ വിജയൻ, വൈസ് പ്രസിഡണ്ട് ചിന്ന അശോകൻ, വില്ലേജ് ഓഫീസർ മുഹമ്മദ് ബഷീർ , അഡീഷണൽ വില്ലേജ് ഓഫീസർ രാജൻ , ഊരുമൂപ്പത്തി ശാന്ത , ഹെൽത്ത് ഇൻസ്പെക്ടർ ശാലു പ്രസാദ്, എസ് ടി പ്രമോട്ടർ ബോവാസ്, വാർഡ് മെമ്പർമാരായ ലിസി ചാക്കോ , വാസുദേവൻ ഞാറ്റുകാലായിൽ , ലീലാമ്മ കണ്ടത്തിൽ സ്കൂൾ പി.റ്റി.എ പ്രസിഡണ്ട് ടോണി ആൻറണി എന്നിവർ സംബന്ധിച്ചു.

Sorry!! It's our own content. Kodancherry News©