നാളെ കോടഞ്ചേരി പഞ്ചായത്തിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

കോടഞ്ചേരി:കാലവർഷം അതിരൂക്ഷമായി തുടരുന്നതിനാൽ മണ്ണിടിച്ചിൽ മലവെള്ളപ്പാച്ചിൽ മരം വീഴാനുള്ള സാധ്യതകൾ എന്നീ അപകടങ്ങൾ മുൻപിൽ കണ്ട് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പരിധിയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ 30/07/2024 ചൊവ്വാഴ്ച അവധി നൽകുവാൻ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സമിതി (PEC) തീരുമാനിച്ചു.

ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചുരാവിലെ മുതൽ തുടർച്ചയായി പെയ്യുന്ന മഴയെ തുടർന്ന് മണ്ണിടിച്ചിലിനും വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതിനാൽ കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡ് വെണ്ടയ്ക്കാംപോയിൽ കേളനി നിവാസികളെ ചെമ്പ്കടവ് ഗവൺമെൻറ് യുപി സ്കൂളിലേക്ക് മാറ്റിപ്പാർപ്പിക്കുവാൻ തീരുമാനിച്ചു.

Sorry!! It's our own content. Kodancherry News©